Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവതി ആഘോഷം ഒഴിവാക്കി...

നവതി ആഘോഷം ഒഴിവാക്കി തുക ദുരിതാശ്വാസത്തിന്

text_fields
bookmark_border
അന്തിക്കാട്: പ്രളയക്കെടുതി മൂലം കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി റിട്ട. എൻജിനീയർ. അന്തിക്കാട് ചേർത്തേടത്ത് റിട്ട. എൻജിനീയർ സി.കെ. രാമചന്ദ്രനാണ് ത​െൻറ നവതി ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ദുരിതമനുഭവിക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചത്. കൃഷി മന്ത്രി വി.എസ്. സുനിൽകുമാറി​െൻറ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷം രൂപ സി.കെ. രാമചന്ദ്രൻ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ, സി.ജി. പ്രസാദ്, ടി.കെ. മാധവൻ, കെ.എം. കിഷോർ കുമാർ, സുഗുണൻ മാമ്പുള്ളി, സുനിൽകുമാർ വാലപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story