Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേരളത്തി​െൻറ...

കേരളത്തി​െൻറ വീണ്ടെടുപ്പിന് വർണക്കൂട്ടൊരുക്കി ചിത്രകാരന്മാർ

text_fields
bookmark_border
ഗുരുവായൂര്‍: പ്രളയ ദുരിതത്തിലകപ്പെട്ട . വരകളും നിറങ്ങളും കൊണ്ട് നാടിന് കൈത്താങ്ങാകാൻ കലാകാരന്മാർ ഒത്തൊരുമിച്ചപ്പോൾ സമൂഹത്തി​െൻറ നാനാതുറകളിലുമുള്ളവർ പിന്തുണയുമായി നഗരസഭയുടെ ഇ.എം.എസ് സ്ക്വയറിലേക്ക് ഒഴുകിയെത്തി. ഞായറാഴ്ച ഇ.എം.എസ് സ്ക്വയറിലിരുന്ന് കലാകാരന്മാർ വരക്കുന്ന ചിത്രങ്ങൾ ലേലം ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ആഹ്വാനത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രരചന വഴി സ്വരൂപിച്ച 1,06,318 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചിത്രരചന ഉദ്ഘാടനം ചെയ്ത ഡാവിഞ്ചി സുരേഷ് വരച്ച ചിത്രം 36,000 രൂപക്കാണ് ലേലത്തിൽ പോയത്. അധ്യാപകനായ എ.കെ. സലിംകുമാറാണ് ചിത്രം ലേലം കൊണ്ടത്. എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, നടൻ വി.കെ. ശ്രീരാമൻ, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, നടൻ ലിഷോയ് എന്നിവർ സദുദ്യമത്തിന് ആശംസ നേരാനെത്തി. നടൻ ശിവജി ഗുരുവായൂർ ചെയർമാനും ചിത്രകാരൻ ജെയ്സൺ ഗുരുവായൂർ കോ ഓഡിനേറ്ററും കൗൺസിലർ ബഷീർ പൂക്കോട്, മാത്യൂസ് പാവറട്ടി, പുരുഷോത്തമൻ നായർ, ഫിറോസ് തൈപറമ്പിൽ എന്നിവർ മുഖ്യസംഘാടകരുമായ സ്നേഹക്കൂടാണ് ദുരിതാശ്വാസത്തിനായി ചിത്രകാരന്മാരുടെ കൂട്ടായ്മ ഒരുക്കിയത്. കാർത്തികേയൻ ഏങ്ങണ്ടിയൂർ, ജ്യോതിബസു, ജോബി വെങ്കിടങ്ങ്, ശരണ്യ, വി.എം. ഹുസൈൻ, മണി ചാവക്കാട്, ദിലീപ് സൃഷ്ടി, ജയൻ അരിയന്നൂർ, മുനേഷ് ബ്രഹ്മകുളം തുടങ്ങി ഇരുപത്തഞ്ചോളം ചിത്രകാരന്മാർ പങ്കാളികളായി. കുരുന്ന് പ്രതിഭകളും എത്തിയിരുന്നു. ചിത്രങ്ങൾ ഓരോ മണിക്കൂറിലും ലേലം ചെയ്യുകയും ചെയ്തു. ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂനിയൻ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story