Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡാവിഞ്ചി സുരേഷിെൻറ...

ഡാവിഞ്ചി സുരേഷിെൻറ പ്രളയ ശിൽപം ലേലത്തിന്

text_fields
bookmark_border
കൊടുങ്ങല്ലൂർ: കേരള ലളിതകല അക്കാദമി ഏറ്റെടുത്ത ഡാവിഞ്ചി സുരേഷി​െൻറ പ്രളയ ശിൽപം ലേലവും മുഖ ചിത്ര രചനയുമായി ദുരിതാശ്വാസ നിധി ശേഖരണം. ഇതോടനുബന്ധിച്ച് നടത്തുന്ന പ്രളയ സ്മാരക ശിൽപ യാത്ര മൂന്നിന് രാവിലെ 11ന് കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ ഫ്ലാഗ് ഒഫ് ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി യാത്ര എത്തിച്ച് ചേരും. നാലിന് രാവിലെയാണ് പ്രളയ സ്മാരക ശില്‍പം ലളിതകല അക്കാദമി ഏറ്റെടുത്തു തിരുവനന്തപുരം സെക്രേട്ടറിയറ്റിനു മുന്നില്‍ ലേലത്തിന് വെക്കുക. കിട്ടുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും. രാവിലെ പത്തു മുതല്‍ 25 കലാകാരന്മാരും കാർട്ടൂണിസ്്റ്റുകളും തിരുവനന്തപുരത്തെ പരിപാടിയില്‍ പങ്കെടുക്കും. ആവശ്യക്കാരുടെ മുഖ ചിത്ര രചനയും കാരിക്കേച്ചര്‍ വരയുമായി വൈകീട്ട് ആറുമണിക്കാണ് അവസാനിക്കുക. സജീവ് ശൂരനാടാണ് കോഒാഡിനേറ്റര്‍.
Show Full Article
TAGS:LOCAL NEWS 
Next Story