Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightദുരിതബാധിതര്‍ക്ക്...

ദുരിതബാധിതര്‍ക്ക് നഗരസഭയുടെ ചങ്ങാതിപ്പൊതി

text_fields
bookmark_border
കുന്നംകുളം: പ്രളയബാധിതര്‍ക്കായി കുന്നംകുളം നഗരസഭയിലെ വിദ്യാർഥികള്‍ മുഖേന അവശ്യസാധനങ്ങള്‍ സ്വരൂപിക്കുന്നു. വീട്ടുപാത്രങ്ങള്‍, നോട്ടുപുസ്തകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയും ഭക്ഷണാവശ്യത്തിനായുള്ള സാധന സാമഗ്രികളുമാണ് ശേഖരിക്കുക. സ്കൂളുകളില്‍ ശേഖരിച്ച് നഗരസഭ വഴി വിതരണം ചെയ്യാനാണ് പദ്ധതി. നഗരസഭ ചെയര്‍പേഴ്സൻ സീത രവീന്ദ്ര​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്കൂള്‍ അധികൃതരുടെ യോഗത്തിലാണ് തീരുമാനം. നഗരസഭ പ്രദേശത്തെ മുഴുവന്‍ സ്കൂളുകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം. സുരേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യന്‍, നഗരസഭ സെക്രട്ടറി കെ.കെ. മനോജ്, കൗണ്‍സിലര്‍മാരായ പുഷ്പ ജോണ്‍, മിനി മോണ്‍സി, സ്കൂള്‍ പ്രധാനാധ്യാപകർ, പ്രതിനിധികള്‍, ബി.ആര്‍.സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story