Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഷ്​ടമിരോഹിണി ആഘോഷം

അഷ്​ടമിരോഹിണി ആഘോഷം

text_fields
bookmark_border
ഗുരുവായൂർ: അഷ്ടമിരോഹിണി നാളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഘോഷയാത്രകൾ നടന്നു. നായർ സമാജത്തി​െൻറ നേതൃത്വത്തിലുള്ള അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റിയുടെ ഘോഷയാത്ര രാവിലെ മമ്മിയൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ആരംഭിച്ചു. ക്ഷേത്രമുറ്റത്ത് ഒരുക്കിയ വേദിയിൽ 'ജീവത'എഴുന്നള്ളത്തുകാർ ചുവടുവെച്ചാടി. ദേവീദേവന്മാർ പല്ലക്കിൽ എഴുന്നള്ളുന്നുവെന്ന സങ്കൽപത്തിലുള്ള ജീവത എഴുന്നള്ളത്ത് ഗുരുവായൂരിൽ അഷ്ടമിരോഹിണി ദിനത്തിൽ മാത്രമുള്ളതാണ്. ഉറിയടിയും നടന്നു. കൃഷ്ണ​െൻറയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികളുമായാണ് ഗുരുവായൂരിലേക്ക് ഘോഷയാത്ര നടന്നത്. പെരുന്തട്ടക്ഷേത്ര പരിസരത്തു നിന്ന് ആരംഭിച്ച ഗുരുവായൂർ ശിവകൃഷ്ണ ഭക്തസേവ സംഘത്തി​െൻറ ഘോഷയാത്രയും ആകർഷകമായി. നെന്മിനി ബലരാമ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിലും ഘോഷയാത്ര നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story