Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമറ്റത്തൂരില്‍...

മറ്റത്തൂരില്‍ പുഴയോരത്ത് മുതലയെ കണ്ടതായി അഭ്യൂഹം

text_fields
bookmark_border
കൊടകര: മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയില്‍ വീടുകള്‍ക്ക് സമീപത്തെ പൊട്ടക്കിണറ്റിനടുത്ത് മുതലയെ കണ്ടതായി അഭ്യൂഹം. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറിയില്‍ കുറുമാലിപ്പുഴയോരത്തുള്ള ഉപയോഗശൂന്യമായ കിണറിന് സമീപമാണ് പ്രദേശവാസിയായ സ്ത്രീ മുതലയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. വനപാലകരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി.എസ്. ഷൈലനും സംഘവും എത്തി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രളയത്തെ തുടര്‍ന്ന് മാലിന്യങ്ങള്‍ അടിഞ്ഞുകൂടി കിടക്കുന്ന കിണറ്റില്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല. മറ്റത്തൂരിന് സമീപമുള്ള ആറ്റപ്പിള്ളി കടവിനടുത്തുള്ള പറമ്പില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചീങ്കണ്ണിയുടേതെന്ന് സംശയിക്കുന്ന മുട്ടകള്‍ കണ്ടെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story