Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകണ്ണനിലേക്കുള്ള ഈ ദൂരം ...

കണ്ണനിലേക്കുള്ള ഈ ദൂരം വളരെ കുറവ്

text_fields
bookmark_border
എരുമപ്പെട്ടി: അഷ്ടമി രോഹിണി നാളിൽ ഗുരുവായൂരിൽ കാൽനടയായെത്തി കണ്ണനെ തൊഴാനുള്ള പാലക്കാട് ജില്ലയിലെ എലപ്പുള്ളിപ്പാറ മാരിയമ്മൻ കോവിൽ നിന്നുള്ള സംഘത്തി​െൻറ പദയാത്ര നാല് പതിറ്റാണ്ട് പിന്നിടുന്നു. 40 വർഷങ്ങൾക്ക് മുമ്പ് പരേതരായ രാജപ്പൻ സ്വാമിയും വേലായുധൻ ഗുരുസ്വാമിയും ആരംഭിച്ചതാണീ യാത്ര. കൃഷ്ണഭക്തിയിൽ മുഴുകി അർപ്പിത മനസ്സോടെ പുതിയ തലമുറക്കാരെ ഉൾപ്പെടുത്തി ഇപ്പോഴും യാത്ര തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ച്ച എലപ്പുളിപ്പാറ മാരിയമ്മൻ കോവിൽനിന്ന് പുറപ്പെട്ട 27 അംഗങ്ങളുള്ള തീർഥാടക സംഘത്തിൽ എട്ട് പുരുഷൻമാരും പതിനേഴ് സ്ത്രീകളും, രണ്ട്കുട്ടികളുമാണുള്ളത്. തിരുവില്വാമല, പഴയന്നൂർ, അകമല, നെല്ലുവായ് ധന്വന്തരി എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ഞായറാഴ്ച ഗുരുവായൂരിലെത്തും. ക്ഷേത്രദർശനം നടത്തിയ ശേഷം തിങ്കളാഴ്‌ച മടങ്ങും. എഴുപത്തഞ്ചുകാരനായ ശങ്കര സ്വാമിയും, കെ. ഗണേശൻ, ആർ. കണ്ണൻ, എ. പ്രതീപ്, എം.സുമതി, പി.ശാന്ത എന്നിവരുമാണ് സംഘത്തെ നയിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story