Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹന ബാറ്ററി മോഷണം...

വാഹന ബാറ്ററി മോഷണം പതിവാക്കിയവർ പിടിയിൽ

text_fields
bookmark_border
കുന്നംകുളം: നിർത്തിയിട്ട വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. പെരുമ്പിലാവ് പുതിയഞ്ചേരിക്കാവ് പൊക്കറാട്ടിൽ കബീർ (30), തിപ്പിലശേരി മൂളിപറമ്പ് മഞ്ഞക്കാട്ടുവളപ്പിൽ അജീഷ് (35) എന്നിവരെയാണ് എസ്.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. കുന്നംകുളം മേഖലയിൽ ടിപ്പർ, ഓട്ടോ എന്നിവ ഉൾപ്പെടെ എട്ടോളം വാഹനങ്ങളുടെ ബാറ്ററികൾ ഇവർ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മറ്റേതെങ്കിലും കേസുകളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരുന്നതായും പൊലീസ് അറിയിച്ചു. പ്രതികളെ ഞായറാഴ്ച ഹാജരാക്കും. പൊലീസ് സംഘത്തിൽ സുമേഷ്, ആശിഷ്, വൈശാഖ് എന്നിവരും ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story