Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവളനാട്ടുകുന്നിലെ...

വളനാട്ടുകുന്നിലെ കുടുംബങ്ങൾക്ക് സഞ്ചരിക്കാൻ വഴിയില്ല

text_fields
bookmark_border
ചെറുതുരുത്തി: പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം ാത്തതിനാൽ ദുരിതക്കയത്തിൽ. പതിനഞ്ചോളം കുടുംബങ്ങൾക്ക് വയലുകടന്ന് ഏറെദൂരം പോയി വേണം റോഡിലെത്താൻ. വെള്ളിയാഴ്ച ആശുപത്രിയിൽ മരിച്ച കൊടുംകുളത്ത് വീട്ടിൽ കെ.സി. കുര്യ‍​െൻറ മൃതദേഹം നാട്ടുകാർ വീട്ടിലെത്തിച്ചത് ഏറെ ബുദ്ധിമുട്ടിയാണ്. തുടർന്ന് സംസ്കാരത്തിനായി തിരിച്ചുപോയതും ഇതുവഴി തന്നെ. യാത്ര ദുഷ്കരമായതിനാൽ ഇതിന് മുമ്പ് ഇവിടെ മരിച്ച അധികം പേരെയും അടുത്തുള്ള ബന്ധുവീടുകളിൽ സംസ്കരിക്കുകയാണ് ചെയ്തിട്ടുള്ളത്. 50 കൊല്ലത്തോളമായി ഈ കുടുംബങ്ങൾ ഈ ദുരിതം അനുഭവിക്കാൻ തുടങ്ങിയിട്ട് സമീപത്തെ കർഷകൻ വഴിക്കായി സ്ഥലം കൊടുക്കാമെന്ന് പറഞ്ഞെങ്കിലും തൊട്ടടുത്ത സ്ഥലത്തെ ഉടമസ്ഥർ സ്ഥലം വിട്ടുകൊടുക്കാത്തതാണ് വളനാട്ടുകുന്നിലേക്ക് റോഡ് വരാതിരിക്കാൻ കാരണം. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story