Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയ ദുരിതാശ്വാസം:...

പ്രളയ ദുരിതാശ്വാസം: ഇസാഫ് അഞ്ച് കോടിയുടെ അവശ്യസാധനങ്ങൾ വിതരണം ചെയ്തു

text_fields
bookmark_border
തൃശൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളില്‍ ഇസാഫ് അഞ്ച് കോടി രൂപയുടെ അവശ്യസാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്തതായി ഇസാഫ് സ്ഥാപകന്‍ കെ. പോള്‍ തോമസ് അറിയിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കി​െൻറ രാജ്യത്തെ വിവിധ ശാഖകൾ വഴിയും ആമസോണി​െൻറ സഹായത്തോടെ അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി ഇൻറർനാഷനൽ മുഖേനയുമാണ് അവശ്യസാധനങ്ങളുടെ സംഭരണം നടത്തിയത്. 212 ദുരിതബാധിത മേഖലകളിലായി ഏകദേശം 1.75 ലക്ഷത്തോളം ജനങ്ങളെ സഹായിക്കുകയും 5328 വീടുകളില്‍ ഇസാഫി​െൻറ സന്നദ്ധപ്രവർത്തകർ ദിനംപ്രതി സന്ദശിച്ച് കിറ്റുകൾ വിതരണം ചെയ്യുന്നു. തൃശൂരിന് പുറമെ ഇടുക്കി ജില്ലയിൽ കട്ടപ്പനയിലും അടിമാലിയിലും വയനാട് ജില്ലയിലെ മാനന്തവാടിയിലും ഇസാഫി​െൻറ ദുരിതാശ്വാസ വെയർഹൗസുകൾ പ്രവർത്തിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story