Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2018 5:38 AM GMT Updated On
date_range 1 Sep 2018 5:38 AM GMTപുഴയോര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം
text_fieldsbookmark_border
മാള: പുഴയോര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പലയിടത്തും ശുദ്ധജല സ്രോതസ്സുകൾ മലിനമാണ്. സന്നദ്ധ സംഘടകളുടെ നേതൃത്വത്തിൽ കിണർ ശുചീകരണം നടക്കുന്നുണ്ട്. ഇവയിൽനിന്നും ശുദ്ധജലം ലഭ്യമാകുന്നതിന് താമസം നേരിടും. വാട്ടർ അതോറിറ്റി വൈന്തല പമ്പിങ് കേന്ദ്രത്തിൽ അറ്റകുറ്റ പണികൾ നടന്നുവരുന്നുണ്ട്. ഇവിടെനിന്ന് മാള കോടവത്തുകുന്ന് ജലസംഭരണിയിലേക്ക് വെള്ളം ഉടൻ പമ്പ് ചെയ്യാനാവുമെന്ന് അധികൃതർ പറഞ്ഞു. 30 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണിത്. ഇവിടെനിന്ന് മാള ടൗണിലേക്കുള്ള റോഡ് രണ്ടായി പിളർന്നത് തടസ്സമായിട്ടുണ്ട്. ഇത് നേരേയാക്കാൻ താമസം നേരിടും. കൊടുങ്ങല്ലൂർ, എറിയാട് പ്രദേശങ്ങളിലേക്കുള്ള ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ആശ്വാസമാകുന്നത് സന്നദ്ധ സംഘടനകളുടെ ശുദ്ധജല വിതരണമാണ്. പ്രളയ ശേഷം മാള പൊലീസ് കുടിവെള്ള വിതരണം നടത്തി. അന്നമനട, മാള, കുഴൂർ, പോയ്യ പഞ്ചായത്ത് പരിധിയിൽ താഴെ നമ്പറുകളിൽ ബന്ധപ്പെട്ടാൽ കുടിവെള്ളം എത്തിച്ചുനൽകുമെന്ന് പൊതു പ്രവർത്തകൻ വിനോദ് വിതയത്തിൽ അറിയിച്ചു. ഫോൺ. 9072955354.
Next Story