Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപ്രോച്ച് റോഡ്...

അപ്രോച്ച് റോഡ് അപകടത്തില്‍

text_fields
bookmark_border
ചാവക്കാട്: മാട്ടുമ്മല്‍ കാരക്കടവ് പാലം അപ്രോച്ച് റോഡ് തകർച്ചയുടെ വക്കിലെത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കടപ്പുറം പഞ്ചായത്തിലെ മാട്ടുമ്മല്‍ കാരക്കടവ് ഇരുമ്പ് പാലത്തി​െൻറ അപ്രോച്ച് റോഡാണ് അപകടത്തിലായത്. കാരക്കടവ് പുഴക്ക് മീതെയാണ് ഇരുമ്പ് പാലം നിർമിച്ചിട്ടുള്ളത്. കടപ്പുറം, ഒരുമനയൂര്‍, പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിലൂടെ നിരവധി വാഹനങ്ങളാണ് ദിനം പ്രതി കടന്നുപോകുന്നത്. പടിഞ്ഞാറുഭാഗത്തെ അപ്രോച്ച് റോഡാണ് മഴയില്‍ മണല്‍ ഒലിച്ചു പോയി അപകടത്തിലായത്. അപ്രോച്ച് റോഡി​െൻറ സംരക്ഷണ ഭിത്തിക്കും വിള്ളല്‍ വന്നിട്ടുണ്ട്. അപകടനില വകവെക്കാതെ വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. അപ്രോച്ച് റോഡി​െൻറ തകര്‍ച്ച പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story