Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:47 AM IST Updated On
date_range 31 May 2018 10:47 AM ISTവൈവിധ്യമാർന്ന അച്ചാറുകളുമായി കെ.പി.എൽ ഗ്രൂപ്പ്
text_fieldsbookmark_border
തൃശൂര്‍: മുൻനിര പാചക എണ്ണ ഉൽപാദകരായ കെ.പി.എൽ ഓയില്‍ മില്‍സ് വൈവിധ്യമാർന്ന അച്ചാറുകൾ പുറത്തിറക്കി. കണ്ണി മാങ്ങ, നാരങ്ങ, വെളുത്തുള്ളി, മീന്‍, ചെമ്മീന്‍ തുടങ്ങിയ വിവിധ തരം അച്ചാറുകൾ കെ.പി.എൽ ശുദ്ധി ബ്രാൻഡിലാണ് അവതരിപ്പിച്ചത്. മികച്ച ഗുണനിലവാരമുള്ള ചേരുവകളും കര്‍ശനമായ ഗുണമേന്മ പരിശോധനകൾക്കു ശേഷമാണ് ഉൽപന്നങ്ങൾ ഉപഭോക്താവിലെത്തുകയെന്ന് കമ്പനി ചെയർമാൻ ജോഷ്വ ആേൻറാ പറഞ്ഞു. നിരവധി പുതിയ ഉൽപന്നങ്ങള്‍ ഉടൻ അവതരിപ്പിക്കാന്‍ അദ്ദേഹം പറഞ്ഞു. കെ.പി.എല്‍ ശുദ്ധി അച്ചാറിെൻറ വിപണനോദ്ഘാടനം എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.ജെ. പീയൂസ് നിര്‍വഹിച്ചു. ആദ്യവില്‍പ്പന എസ്.ആര്‍. രാജശ്രീക്ക് നല്‍കി ചെയർമാൻ ജോഷ്വ ആേൻറാ നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടർ ജോസ് ജോൺ, ബിസിനസ് കണ്‍സള്‍ട്ടൻറ് ദേവരാജ്, സെയില്‍സ് മാനേജര്‍ വിജയ കൃഷ്ണന്‍, പി. രാജന്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 1941ല്‍ ഇരിങ്ങാലക്കുട ആസ്ഥാനമായി സ്ഥാപിതമായ കെ.പി.എല്‍ ഓയില്‍ മില്‍സ് കേരളത്തിലെ വെളിച്ചെണ്ണ വ്യവസായ മേഖലക്ക് തുടക്കം കുറിച്ചവരില്‍പ്പെടുന്നു. കെ.പി.എല്‍ ശുദ്ധി ബ്രാൻഡിൽ സൂര്യകാന്തി എണ്ണ, എള്ളെണ്ണ, തേങ്ങാപ്പാല്‍പൊടി, വിര്‍ജിന്‍ വെളിച്ചെണ്ണ എന്നീ ഉൽപന്നങ്ങളാണ് നിലവിൽ വിപണിയിലുള്ളത്. 15 കിലോ ഗ്രാം ടിന്നിലുള്ള വലിയ പാക്കിങ്ങുമായി കേരളത്തിലെ പ്രാദേശിക വിപണിയും അഖിലേന്ത്യ വിപണിയും പിടിച്ചടക്കിയ ശേഷമാണ് 1995ല്‍ കെ.പി.എല്‍ കണ്‍സ്യൂമര്‍ ബ്രാന്‍ഡായ ശുദ്ധി വെളിച്ചെണ്ണ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story