Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 11:14 AM IST Updated On
date_range 30 May 2018 11:14 AM ISTകോർപറേഷന് വാട്ടർ അതോറിറ്റിയുടെ നോട്ടീസ്
text_fieldsbookmark_border
തൃശൂർ: 14.36 കോടിരൂപ കുടിശ്ശികയും ഇതിന് രണ്ട് ശതമാനം വീതം പിഴ പലിശയുമൊടുക്കാൻ ആവശ്യപ്പെട്ട് . 2014 മുതലുള്ള ജല വിതരണത്തിലെ കുടിശ്ശികയായാണിത്. കുടിശ്ശികയൊടുക്കുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗം ചർച്ച ചെയ്യും. 1993ൽ ജലവിതരണാവകാശം നഗരസഭ തിരിച്ച് ഏറ്റെടുത്തപ്പോൾ വാട്ടർ ചാർജുമായി ബന്ധപ്പെട്ട് ഉടമ്പടി തയ്യാറാക്കാതിരുന്നതും 2014ൽ അതോറിറ്റി വാട്ടർചാർജ് കൂടിയപ്പോൾ നഗരവാസികളുടെ വാട്ടർചാർജ് കൂട്ടാതിരുന്നതും ഭരണസമിതികളുടെ വീഴ്ചയായാണ് ഇപ്പോഴത്തെ ഭരണസമിതി ചൂണ്ടിക്കാണിക്കുന്നത്. 1000 ലിറ്ററിന് ആറ് രൂപ നിരക്ക് നിശ്ചയിച്ച് 19 ദശലക്ഷം ലിറ്റർ വെള്ളം പഴയ മുനിസിപ്പൽ പ്രദേശത്ത് ജലവിതരണത്തിന് നൽകുന്നതായി കണക്കാക്കി പ്രതിമാസം 34,20,000 രൂപ അടക്കാൻ 25-9-2014ൽ സർക്കാർ ഉത്തരവായെങ്കിലും, ഏകപക്ഷീയമായ വർധനവെന്ന് വിലയിരുത്തി കോർപറേഷൻ അംഗീകരിച്ചിരുന്നില്ല. 2014ന് മുമ്പുണ്ടായിരുന്ന പ്രതിമാസം ആറ് ലക്ഷം വീതം മാത്രമാണ് കോർപറേഷൻ അടച്ചുകൊണ്ടിരുന്നത്. മൂന്നരവർഷത്തെ കുടിശ്ശിക 14,36,40,000 രൂപ രണ്ട് ശതമാനം പലിശ സഹിതം അടയ്ക്കാനാണ് കോർപറേഷന് അതോറിറ്റിയുടെ നോട്ടീസ്. മൊത്തം 50.5 ദശലക്ഷം ലിറ്റർ വെള്ളം ഉൽപാദിപ്പിക്കുന്നതിൽ 20 ദശലക്ഷം ലിറ്റർ മാത്രമാണ് അതോറിറ്റി വിൽപന നടത്തുന്നതെന്നും ബാക്കി 30 ദശലക്ഷം ലിറ്റർ വെള്ളം പഴയ മുനിസിപ്പൽ പ്രദേശത്തു നൽകുന്നുവെന്ന് കണക്കാക്കി 1000 ലിറ്ററിന് നാല് രൂപ നിരക്കിൽ 36 ലക്ഷം പ്രതിമാസം കോർപറേഷൻ അടയ്ക്കേണ്ടിവരുമെന്നായിരുന്നു 2014ൽ ഇത് സംബന്ധിച്ച പരിശോധനയിൽ വാട്ടർ അതോറിറ്റിയുടെ വിശദീകരണം. 14.5 ദശലക്ഷം ലിറ്റർ മാത്രം ശേഷിയുള്ള പഴയ പദ്ധതിയിൽ തേക്കിൻകാട് വാട്ടർടാങ്ക് വഴിയാണ് മുനിസിപ്പൽ പ്രദേശത്ത് ജലവിതരണം. അങ്ങനെയിരിക്കേ ഈ പദ്ധതിയിൽനിന്ന് എങ്ങനെ 30 ദശലക്ഷം ലിറ്റർ വിതരണം ചെയ്യുമെന്ന് വാട്ടർ അതോറിറ്റിയോട് ചോദിച്ചതിന് മറുപടി നൽകിയിരുന്നില്ല. ഇതേതുടർന്ന് നിരക്ക് വർധന ഫയൽ മാറ്റിവെക്കുകയായിരുന്നു. പക്ഷേ കോർപറേഷനുമായി ചർച്ചയില്ലാതെ ഏകപക്ഷീയമായി ചാർജ് വർധന അതോറിറ്റി നടപ്പാക്കുകയായിരുന്നു. 30 ദശലക്ഷം ലിറ്ററിൽനിന്നും 19 ദശലക്ഷം ലിറ്ററായി കുറച്ച് 1000 ലിറ്ററിന് നാല് രൂപക്ക് പകരം ആറ് രൂപയാക്കി വാട്ടർ അതോറിറ്റി ഉയർത്തി. ഉൽപാദന ചെലവ് ആനുപാതികമായി പങ്കിടുന്ന മാനദണ്ഡം മാറ്റി ഏകപക്ഷീയമായ ചാർജ് വർധന റദ്ദാക്കാൻ ആവശ്യപ്പെട്ട് അന്ന് കൗൺസിൽ പ്രമേയം പാസാക്കി സർക്കാറിലേക്കയച്ചുവെങ്കിലും തുടർനടപടി ഉണ്ടായില്ല. മൂന്നരവർഷം കഴിഞ്ഞിട്ടും വർധിപ്പിച്ച നിരക്ക് കോർപറേഷൻ നൽകിയതുമില്ല. ഇതാണ് ഇപ്പോൾ കുടിശ്ശികയും അതിെൻറ പിഴപലിശയും ഒടുക്കാൻ ആവശ്യപ്പെട്ട് കോർപറേഷനു വാട്ടർഅതോറിറ്റി നോട്ടീസ് നൽകാനിടയാക്കിയത്. നക്ഷത്രമെണ്ണി കോർപറേഷൻ തൃശൂർ: കോർപറേഷന് എത്ര വെള്ളം ആവശ്യമുണ്ട്. പീച്ചിയിൽനിന്ന് എത്ര വെള്ളം പമ്പ് ചെയ്യുന്നു. എത്ര കോർപറേഷന് നൽകുന്നു, എത്ര പുറത്തു നൽകുന്നു. ആകെ ഉൽപാദന െചലവെത്ര. അതിൽ കോർപറേഷെൻറ വിഹിതമെത്ര എന്നൊക്കെ ചോദിച്ചാൽ കോർപറേഷൻ അധികൃതർ വലഞ്ഞു പോകും. ഇക്കാര്യങ്ങളെ കുറിച്ചൊന്നും ഒരു വിവരവും കഴിഞ്ഞകാല ഭരണസമിതികൾക്കും ഇപ്പോഴത്തെ ഭരണസമിതിക്കുമില്ല. ഇത് പഠിക്കാനും ശ്രമിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. ഇത് അറിഞ്ഞിട്ട് വേണമല്ലോ ചെലവ് കുറക്കാനാകുമോ, ഏതടിസ്ഥാനത്തിലാണ് വാട്ടർചാർജ് കൂട്ടിയത് എന്നൊക്കെ ചോദിക്കാൻ. ഏകപക്ഷീയമായ ചാർജ്കൂട്ടൽ ചട്ടപ്രകാരമാണോ, ഏത് നിയമപ്രകാരമാണ് കുടിശ്ശികക്ക് പിഴ രണ്ട് ശതമാനം നിശ്ചയിച്ചത് തുടങ്ങി സാധാരണമായ സംശയങ്ങൾ ചോദിക്കാൻപോലും കോർപറേഷൻ തയ്യാറായിട്ടില്ല. ജലവിതരണത്തിെൻറ ചുമതലയുള്ള സ്റ്റാൻഡിങ് കമ്മിറ്റിയും വെറും നോക്കുകുത്തിയാണ്. വാട്ടർ അതോറിറ്റിയുടെ 700 എം.എം പൈപ്പ്ലൈനുകൾ മാറ്റുന്നതിന് എ.ഡി.ബി പദ്ധതിയിൽ ലഭിച്ച 66 കോടിയാണ് കോർപറേഷൻ ചെലവാക്കിയത്. അമൃതം പദ്ധതിയിൽ കോർപറേഷന് ലഭിച്ച 269 കോടിയിൽ 75 ശതമാനം തുകയും വാട്ടർ അതോറിറ്റിയുടെ പദ്ധതികൾക്കാണ് കോർപറേഷൻ ചെലവഴിക്കുന്നത്. രണ്ട് ശതമാനം പിഴ പലിശ അതോറിറ്റി ആവശ്യപ്പെടുമ്പോൾ കോർപറേഷെൻറ മുതൽമുടക്കിന് ചെറിയ പലിശയെങ്കിലും തിരിച്ച് ആവശ്യപ്പെടാൻ കോർപറേഷൻ നേതൃത്വം തയ്യാറായിട്ടില്ല. കോർപറേഷനിൽ കൂട്ടിചേർത്ത പഞ്ചായത്തുകളിൽ 2000 പൊതുടാപ്പുകളേ ഉള്ളൂവെന്നാണ് കോർപറേഷെൻറ അറിവ്. എന്നാൽ 2500 പൊതുടാപ്പുകൾ കണക്കാക്കി രണ്ട് കോടി കൂടി, വാട്ടർചാർജായ നാല് കോടിക്ക് പുറമെ കോർപറേഷൻ അതോറിറ്റിക്ക് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story