Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2018 11:06 AM IST Updated On
date_range 27 May 2018 11:06 AM ISTജനം വീട്ടിലിരുന്ന് മരുന്ന് കഴിച്ചാൽ മതി- ആരോഗ്യ മന്ത്രി
text_fieldsbookmark_border
വാടാനപ്പള്ളി: തൊട്ടതിനും പിടിച്ചതിനും ജനം ആശുപത്രിയിൽ കിടക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ഇത് മതിയാക്കി ജനം വീട്ടിലിരുന്ന് മരുന്ന് കഴിച്ച് രോഗം ഭേദമാക്കണമെന്നും ആശുപത്രിയിൽ കിടത്തിച്ചികിത്സ ഒഴിവാക്കണമെന്നും അവർ ഉപദേശിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആർദ്രം കുടുംബാരോഗ്യ കേന്ദ്രത്തിേൻറയും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിെൻറയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. ആശുപത്രിയിൽ ചെല്ലുമ്പോഴാണ് രോഗങ്ങൾ പടരുന്നത്. സർക്കാർ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടും രോഗികൾ സ്വകാര്യ ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ആശുപത്രി വികസനത്തിന് ഫണ്ടിെൻറ കുറവുണ്ടെന്നും കേന്ദ്രത്തിനോട് സഹായം ചോദിച്ചിട്ടും കിട്ടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പണത്തിെൻറ അഭാവം മൂലമാണ് ആരോഗ്യമേഖല തകരുന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ തലമുറയെയാണ് പുതിയ രോഗങ്ങൾ പിടികൂടുന്നത്. ആരോഗ്യമുള്ള ആൾക്കും രോഗമുണ്ട്. ശരീരം മാത്രം വൃത്തിയാക്കിയാൽ പോര; പരിസരവും വൃത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. താലൂക്ക് ആശുപത്രിയിൽ പരമാവധി 19 ഡോക്ടർമാരെങ്കിലും വേണം. രാവിലെയും വൈകീട്ടും ഡോക്ടർമാർ പരിശോധനക്ക് എത്തണം. ഇപ്പോൾ ഡോക്ടർമാരുടെയും നഴ്സുമാരുടെയും കുറവുണ്ട്. പുതിയ രോഗത്തെ കുറിച്ച് കൂടുതൽ അറിയാൻ ഗവേഷണം നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ നിയന്ത്രണമുണ്ടായിട്ടുണ്ട്. എല്ലാ വവ്വാലുകളും കുഴപ്പക്കാരല്ലെന്ന് മന്ത്രി പറഞ്ഞു.180 ലക്ഷം രൂപ െചലവിലാണ് കെട്ടിടം നിർമിച്ചത് - ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story