Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 11:11 AM IST Updated On
date_range 26 May 2018 11:11 AM ISTപി.ജെ. ആൻറണി സ്മാരക നാടകരചന^ഹ്രസ്വചിത്ര അവാർഡ്
text_fieldsbookmark_border
പി.ജെ. ആൻറണി സ്മാരക നാടകരചന-ഹ്രസ്വചിത്ര അവാർഡ് തൃശൂർ: പാർട്ട് - വൺ ഒ.എൻ.ഒ ഫിലിംസിെൻറ പത്താമത് പി.ജെ. ആൻറണി സ്മാരക ദേശീയ നാടകരചന, ഡോക്യുമെൻററി ആൻഡ് ഷോർട്ട്ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. ബാബു നാസർ സംവിധാനം ചെയ്ത 'ഭൂമിപുത്ര'യാണ് മികച്ച ഡോക്യുമെൻററി ഫിലിമെന്ന് ജനറൽ കൺവീനർ ചാക്കോ ഡി. അന്തിക്കാട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഷോർട്ട് ഫിലിം 30 മിനിറ്റ് കാറ്റഗറിയിൽ മിഥുൻ ചന്ദ്രെൻറ 'ഭൂമി', 10 മിനിറ്റ് കാറ്റഗറിയിൽ എം.ആർ. വിബിെൻറ 'വൺ ഫൈൻ ഡേ'യുമാണ്. ജിനീഷ് ആമ്പല്ലൂർ സംവിധാനം ചെയ്ത 'എ ലിറ്റിൽ ബട്ടർഫ്ലൈ'ആണ് കുട്ടികളുടെ മികച്ച സിനിമ. ജഗത് നാരായണനും ശിവപ്രിയയുമാണ് മികച്ച ബാലനടനും നടിയും. മികച്ച നാടക രചനക്ക് ജോഫിൻ മണിമലയുടെ 'ഒരു വാൈലൻറൻസ് ഡേയുടെ ഓർമക്ക്'അർഹമായി. വിവിധ വിഭാഗങ്ങളിലായി 70 അവാർഡുകളാണ് പ്രഖ്യാപിച്ചത്. മികച്ച ഡോക്യുമെൻററിക്കും ഷോർട്ട്ഫിലിമിനും 10,000 രൂപ, നാടകരചന, ബാലനടൻ, ബാലനടി എന്നിവക്ക് 5,000 രൂപ വീതവും കാഷ് അവാർഡ് നൽകും. എല്ലാ അവാർഡ് ജേതാക്കൾക്കും പ്രശസ്തിപത്രവും മെമേൻറായും പുസ്തകവും ഡി.വി.ഡിയും നൽകും. ജൂൺ ഒമ്പതിന് വൈകീട്ട് 4.30ന് സാഹിത്യ അക്കാദമിയിൽ അവാർഡ് സമർപ്പണചടങ്ങ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ അവാർഡ് വിതരണം ചെയ്യും. സംവിധായകൻ പ്രിയനന്ദനൻ, കവി ഡോ. സി. രാവുണ്ണി, ബിന്നി ഇമ്മട്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story