Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:17 AM IST Updated On
date_range 25 May 2018 11:17 AM ISTപുതിയ ബാഗ്,, പുതിയ ഉടുപ്പ്..., പിന്നെയോ...?
text_fieldsbookmark_border
തൃശൂർ: അവധിക്കാലത്തിെൻറ നേരമ്പോക്കിൽനിന്ന് പഠനത്തിെൻറ കൃത്യതയിലേക്കെത്താൻ ഇനി ഒരാഴ്ച. വേനലവധി തിമിർത്തുല്ലസിച്ച കുട്ടിക്കൂട്ടം സ്കൂളുകളിലേക്കെത്താനുള്ള തയാറെടുപ്പ് തുടങ്ങി. 'പുതിയ ബാഗ്.., പുതിയ ഉടുപ്പ്..., പിെന്നയോ...'പഴയൊരു പരസ്യ വാചകം പറയുന്നതു പോലെ സ്കൂളിൽ കൊണ്ടുപോകാൻ എല്ലാം പുതിയതു വേണമെന്ന നിർബന്ധത്തിലാണ് കുരുന്നു കുസൃതികൾ. അധ്യയന വർഷം ആരംഭിക്കുന്നതിെൻറ തിരക്ക് വിപണിയിലും ദൃശ്യമായിത്തുടങ്ങി. പരസ്യങ്ങളുടെ ആകർഷണവും കാർട്ടൂൺ കഥാപാത്രങ്ങളും മനസ്സിൽ നിറച്ച കൊച്ചു കൂട്ടർക്ക് ആവശ്യമായതെല്ലാം സജ്ജമാക്കി വിപണി ഉഷാറായി ക്കഴിഞ്ഞു. പരസ്യങ്ങളിൽ കാണുന്ന ബാഗും കുടയും വേണമെന്ന് കുട്ടികൾ വാശി പിടിക്കുമ്പോൾ പണത്തിെൻറ മൂല്യത്തിനനുസരിച്ചുള്ളവ വാങ്ങാനുള്ള ശ്രദ്ധയിലാണ് രക്ഷിതാക്കൾ. സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ രാവിലെ ആരംഭിക്കുന്ന കച്ചവടം രാത്രി ഒമ്പതു വരെ നീളാറുണ്ട്. വിപണിയിൽ പുത്തൻ പരീക്ഷണങ്ങൾ അധികവും ബാഗുകളിലും കുടകളിലുമാണ്. സ്പൈഡർമാനും ബെൻടെനുമെല്ലാം കുതിച്ചുചാടുന്ന രീതിയിലുള്ള ത്രീഡി ബാഗുകൾതന്നെയാണ് ഇത്തവണത്തെയും താരം. 700 രൂപക്ക് മുകളിലോട്ടാണ് ത്രീഡി ബാഗുകളുടെ വില. ചൈനീസ് കമ്പനിയുടെ ബാഗുകളാണ് ത്രീഡി രൂപത്തിൽ വിപണിയിലെത്തിച്ചിരിക്കുന്നത്. പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങൾ ഗൂഫി, യോഗി ബിയർ, ഡാഫി ഡക്ക്, മിക്കിമൗസ്, സ്പൈഡർമാൻ, ചോട്ടാബീം, ബെൻടെൻ തുടങ്ങിയവരൊക്കെയാണ് ആൺകുട്ടികൾക്കായുള്ള ബാഗുകളിലെങ്കിൽ ഡോറ, ബാർബി, മോൺസ്റ്റർ ലൈറ്റ്, ഏരിയൽ, പ്രിൻസസ് അറോറ, ജാസ്മിൻ, ആഗ്നസ് തുടങ്ങിയവരാണ് പെൺകുട്ടികളുടെ ബാഗുകളിലെ താരങ്ങൾ. കോളജ് ബാഗുകൾക്കും കഴിഞ്ഞതവണത്തേക്കാൾ വിലകൂടിയിട്ടുണ്ട്. സൈഡ് ബാഗുകൾക്കും ബാക് പാക്ക് രീതിയിലുള്ള ബാഗുകൾക്കുമാണ് പ്രിയം. മഹാരാഷ്്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വിലകുറഞ്ഞ ബാഗുകളും വിപണിയിലെത്തിയിട്ടുണ്ട്. ഇത്തവണ പ്രിൻറ് കുടകളാണ് കൂടുതൽ വിറ്റുപോകുന്നത്. വെള്ളം ചീറ്റുന്ന കുടകളും ജംഗിൾബുക്ക്, അവഞ്ചേഴ്സ്, ഗൺ, ബോയിങ് കുടകൾ ഉൾെപ്പടെയുള്ളവ വിപണി കീഴടക്കിക്കഴിഞ്ഞു. കുട്ടികളെ ആകർഷിക്കാൻ പമ്പരം, കാർട്ടൂൺ കഥാപാത്രരൂപങ്ങൾ എന്നിവ സൗജന്യമായി കുടയോടൊപ്പം നൽകുന്നുണ്ട്. സുതാര്യമായ ത്രീഡി കുടകളാണ് ഇത്തവണത്തെ ആകർഷണം. 490, 499, 500, 599, 649 എന്നിങ്ങനെ പോകുന്നു വില. കുട്ടികുടകളിലേതുപോലെ മുതിർന്നവർക്കുള്ള കുടകളിലുമുണ്ട് വൈവിധ്യങ്ങൾ. സ്മാർട്ട് ഫോണുമായി കണക്ട് ചെയ്യാവുന്ന കുടകൾ വരെ ഇറങ്ങിയിട്ടുണ്ട്. ബ്ലുടൂത്ത്, ഐട്രാക്ക് എന്നിവക്കും ആവശ്യക്കാരേറെ. ട്രെൻഡിന് അനുസരിച്ച് കുടകൾ മാറുന്നുണ്ടെങ്കിലും പഴയ കാലൻകുട ഇപ്പോഴും പ്രതാപത്തോടെയുണ്ട്. ഇന്ന് കുട്ടികൾക്കും വിവിധ തരത്തിലുള്ള കാലൻകുട വിപണിയിലുണ്ട്. വിവിധ നിറങ്ങളിൽ പ്രിൻറുകളോട് കൂടിയവയാണ് കുട്ടികൾക്കായുള്ളത്. 300 മുതലാണ് വില. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്തേണ്ട സന്ദേശം വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ് വിപണിയിൽ പ്രകടമായിട്ടുണ്ട്. സ്റ്റീൽ വാട്ടർ ബോട്ടിലിനാണ് ആവശ്യക്കാർ ഏറെയുള്ളത്. കുട്ടികളെ ആകർഷിക്കാൻ പല വർണവും പൂശിയ സ്റ്റീൽ വാട്ടർബോട്ടിലുകളുണ്ട്. പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് വില കൂടുമെങ്കിലും ആവശ്യക്കാർ പിന്നോട്ടില്ല എന്നതാണ് വിപണിയിൽ ദൃശ്യമാകുന്നത്്. ഓഫർ വിൽപനയുള്ളതിനാൽ കൈയിലൊതുങ്ങുന്ന വിലയിൽ സ്റ്റീൽ വാട്ടർബോട്ടിൽ ലഭിക്കും. ടിഫിൻ ബാഗുകളും രൂപം മാറിയാണ് എത്തിയിട്ടുള്ളത്. കാർട്ടൂൺ കഥാപാത്രങ്ങളുടെ രൂപത്തിലാണ് ബാഗുകൾ. നീണ്ട ചെവിയും കൊമ്പും തുമ്പിക്കൈയുമെല്ലാം ടിഫിൻ ബാഗുകളിലുണ്ട്. 50 രൂപ മുതലായിരുന്നു കഴിഞ്ഞ വർഷം വിലെയങ്കിൽ ഇത്തവണ നൂറ് കടന്നു. പെൻസിൽ ബോക്സ്, പൗച്ചസ്, പെൻസിൽ, ഇേറസർ, ഷാർപ്പനർ തുടങ്ങിയവയെല്ലാം പുത്തൻരൂപത്തിലാണ് എത്തിയിരിക്കുന്നത്. സ്മൈലികളും ബെൻടെനും ബാർബിയുമെല്ലാം പൗച്ചുകളിലുണ്ട്. കാൽക്കുലേറ്ററും എമർജൻസി ലൈറ്റും ഘടിപ്പിച്ച ബോക്സുകൾക്കാണ് പ്രിയം. 150 രൂപ മുതലാണ് ഇതിെൻറ വില. വിവിധ നിറങ്ങളിലെ മഴക്കോട്ടുകളും വിപണിയിൽ സജീവമാണ്. ബാഗ് ഇടാൻ സൗകര്യമുള്ള റെയിൻകോട്ടുകളും വിപണിയിലുണ്ട്. കുട്ടികളുടെ റെയിൻകോട്ടിന് 300 മുതൽ 700 രൂപ വരെയാണ് വില. നോട്ടുബുക്ക് വിപണി അടക്കം സമസ്ത മേഖലയും സജീവമായി കവിഞ്ഞു. തിരക്ക് ഓരോ ദിവസം കഴിയും തോറും വർധിക്കുകയാണ്....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story