Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 11:11 AM IST Updated On
date_range 25 May 2018 11:11 AM ISTസോഫ്റ്റ്വെയര് കുടുങ്ങി മഴക്കാല പൂർവ ശുചീകരണം മുടങ്ങി
text_fieldsbookmark_border
തൃശൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉൾെപ്പടെ സംസ്ഥാനത്തെ തൊഴിലുറപ്പു പദ്ധതികൾക്ക് തടസ്സമായി സോഫ്്റ്റ് വെയർ തകരാർ. തൊഴിലുറപ്പിൽ പ്രവൃത്തികൾക്ക് എസ്്റ്റിമേറ്റ് എടുക്കുന്നതും സാങ്കേതിക അനുമതി നൽകുന്നതും സ്ക്വയർ എന്ന സോഫ്റ്റ് വെയർ വഴിയാണ്. ഇത് തകരാറായതോടെ ഒരു മാസമായി തൊഴിൽ ആവശ്യപ്പെടുന്നവർക്ക് നൽകാനാവാത്ത സ്ഥിതിയാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങളും കുളങ്ങളുടെ നവീകരണം ഉൾെപ്പടെയുള്ളവയും ഇതോടെ മുടങ്ങി. തൊഴിലുറപ്പില്‍ പുതിയ പ്രവൃത്തികള്‍ തുടങ്ങണമെങ്കിൽ ജിയോ ടാഗ് ചെയ്ത് സ്ഥലത്തിെൻറ ഫോട്ടോ എടുത്ത് ഓൺലൈനായി നൽകണം. സാങ്കേതിക വിഭാഗം ജീവനക്കാരുടെ മൊബൈലില്‍ അംഗീകാരം കിട്ടിയ പ്രവൃത്തികളുടെ വിവരങ്ങള്‍ ലഭ്യമായാൽ മാത്രമെ ഫോട്ടോയെടുക്കാന്‍ കഴിയൂ. ഓണ്‍ലൈനായി പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കിയാല്‍ ഇപ്പോൾ സാങ്കേതിക ജീവനക്കാരുടെ മൊബൈലിൽ വിവരങ്ങള്‍ ലഭിക്കുന്നില്ല. ഇൗ സാങ്കേതിക പ്രശ്നമാണ് തൊഴിലുറപ്പ് പ്രവൃത്തികൾ തടസ്സപ്പെടാൻ കാരണമായത്. തൊഴിലുറപ്പു പദ്ധതി പോലെ പൂര്‍ണമായും വെബ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവക്ക് വേണ്ടത്ര സാങ്കേതികവിഭാഗം ജീവനക്കാര്‍ ജില്ലതലത്തിലും സംസ്ഥാന തലത്തിലും ഇല്ല. തൊഴിലുറപ്പില്‍ നിയമ പ്രകാരം തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ 14 ദിവസത്തിനകം തൊഴില്‍ നല്‍കണം. ഇല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കണം. സാങ്കേതിക തടസ്സങ്ങള്‍ കാരണം നിശ്ചിത സമയത്തിനകം തൊഴില്‍ നല്‍കാനും കഴിയുന്നില്ല. ചില ദിവസങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഭാഗികമായി ശരിയാകുന്നതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. എന്നാൽ പൂര്‍ണമായി പരിഹരിക്കാതെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യണം, ആരോട് ചോദിക്കണം എന്ന കാര്യങ്ങളിൽ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് പഞ്ചായത്തുകളിലെയും ബ്ലോക്കുകളിലെയും ജീവനക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story