Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്​പീക്കർ ചേരമാൻ പള്ളി ...

സ്​പീക്കർ ചേരമാൻ പള്ളി സന്ദർശിച്ചു

text_fields
bookmark_border
മേത്തല:- ജീവിതത്തിലെ ഏറ്റവും പുണ്യം നിറഞ്ഞ അനുഭവമാണ് ചേരമാൻ പള്ളി സന്ദർശനമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കൊടുങ്ങല്ലൂർ ചേരമാൻ പള്ളി സന്ദർശിച്ച ശേഷം വാർത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും, സഹിഷ്ണുതയുടെയും പ്രതീകമായി തലയുയർത്തി നിൽക്കട്ടെയെന്നും അദ്ദേഹം വിസിറ്റേഴ്സ് രജിസ്റ്ററിൽ കുറിച്ചു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ് തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. ചേരമാൻ മഹല്ല് പ്രസിഡൻറ് ഡോ: പി.എ. മുഹമ്മദ് സഈദ്‌, ട്രഷറർ എ.കെ.കെ.നയന, അഡ്മിനിസ്ട്രേറ്റർ ഇ.ബി .ഫൈസൽ കമ്മിറ്റിയംഗം കെ.എ. അബ്ദുൽ കരീം തുടങ്ങിയവർ ചേർന്ന് ചേരമാൻ സ്പീക്കറെയും സംഘത്തെയും സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story