Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2018 10:50 AM IST Updated On
date_range 25 May 2018 10:50 AM ISTജുമാമസ്ജിദിൽ നോമ്പുതുറയൊരുക്കി പറപ്പൂക്കാവ് പൂര സമുദായം
text_fieldsbookmark_border
കേച്ചേരി: മതസൗഹാർദത്തിന് പേരുകേട്ട നാടായ കേച്ചേരിയിൽ വേലിക്കെട്ടുകൾ ഒരിക്കൽ കൂടി പൊളിച്ചുനീക്കിയ സൗഹൃദാന്തരീക്ഷത്തിന് ജുമാമസ്ജിദ് സാക്ഷ്യംവഹിച്ചു. പറപ്പൂക്കാവ് ക്ഷേത്രത്തിലെ പ്രധാന പൂരസമുദായമായ കേച്ചേരി പൂരസമുദായം കേച്ചേരി ജുമാമസ്ജിദിൽ നോമ്പുതുറ ഒരുക്കി മാതൃകയായി. ഒരുപാട് യാത്രികർക്കും കച്ചവടസ്ഥാപനങ്ങളിലെ ജീവനക്കാർക്കും ആശ്രയമാണ് കേച്ചേരി ജുമാമസ്ജിദിലെ നോമ്പ് തുറ. ഇരുന്നൂറിലധികം ആളുകൾ പങ്കെടുക്കുന്ന നോമ്പുതുറയിൽ വർഷങ്ങളായി ഇതര മതസ്ഥരായ പലരും നോമ്പുതുറ ഒരുക്കാറുണ്ട്. എന്നാൽ ഇതാദ്യമായിട്ടാണ് ഒരു പൂര സമുദായം നേരിട്ട് നോമ്പുതുറ സംഘടിപ്പിക്കുന്നത്. കാരക്കയും, ഫ്രൂട്ട്സും, പൊരിച്ച പലഹാരങ്ങളും പ്രത്യേകം തയാറാക്കിയ ജീരകക്കഞ്ഞിയും നോമ്പുതുറക്ക് മാറ്റുകൂട്ടി. മഗ്രിബ് പ്രാർഥനക്ക് ശേഷം വിശ്വാസികൾക്ക് ബിരിയാണിയും നൽകി. പറപ്പൂക്കാവ് ദേവസ്വം പ്രസിഡൻറ് ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കേച്ചേരി മഹല്ല് പ്രസിഡൻറ് എം.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കേച്ചേരി മഹല്ല് ഖതീബ് അബ്ദുൽ കരീം സഖാഫി, മഹല്ല് സെക്രട്ടറി എം.എം.മുഹ്സിൻ, നെന്മിനി മഠത്തിൽ ഗംഗാധരൻ, കെ.എ. കൃഷ്ണൻ, കെ.സി. സന്തോഷ്, പി.ബി. അനൂപ്, കെ.സി. സുബാഷ്, കെ.വി. വിജീഷ്, കെ.എസ്. കൃഷ്ണൻ, കെ.കെ. രാഗീഷ്, എം.എ. മൻസൂർ, വി.എ. ഇബ്രാഹീം എന്നിവർ സംസാരിച്ചു പ്രചാരണ പരിപാടി പെരുമ്പിലാവ്: വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ കുറയ്ക്കുന്നതിനായി വൈദ്യുതി ബോർഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിെൻറ ഭാഗമായി പൊതുജന ബോധവത്കരണ പ്രചാരണ പരിപാടി പെരുമ്പിലാവ് സെൻററിൽ നടന്നു. പെരുമ്പിലാവ് കെ.എസ്.ഇ.ബി അസി. എൻജിനീയർ എം.കെ. പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്തു. വൈദ്യുതി ബോർഡ് ജീവനക്കാരനും ഗായകനുമായ ഹക്കിം കോേട്ടാൽ ഗാനമാലപിച്ചു. തോമസ് കാക്കശ്ശേരി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story