Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅതിരപ്പിള്ളി വ്യൂ...

അതിരപ്പിള്ളി വ്യൂ പോയൻറ്​ നവീകരണം പൂർത്തിയായി; ഉദ്ഘാടനം നാളെ

text_fields
bookmark_border
ചാലക്കുടി: കാലങ്ങളായി ശോച്യാവസ്ഥയിൽ കിടന്ന അതിരപ്പിള്ളി വ്യൂ പോയൻറ് നവീകരണം പൂർത്തിയായി. വിനോദസഞ്ചാരികളുടെ മനം കവരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തി​െൻറ ഏറ്റവും മികച്ച വിദൂര ദൃശ്യം കാണാൻ സൗകര്യപ്പെടുന്ന വ്യൂ പോയൻറാണിത്. റോഡരികില്‍ നിന്ന് വെള്ളച്ചാട്ടത്തി​െൻറ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ ആദ്യം ഇറങ്ങുന്നത് ഇവിടെയാണ്. എന്നാൽ, ഏറക്കാലമായി സംരക്ഷണ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു. ചാലക്കുടി റോട്ടറി ക്ലബാണ് ഇന്ത്യന്‍ ഓയില്‍ കോർപറേഷ​െൻറ സഹകരണത്തോടെ 16 ലക്ഷം ചെലവില്‍ സൗന്ദര്യവത്കരണം യാഥാര്‍ഥ്യമാക്കിയത്. തുടര്‍ പരിചരണവും റോട്ടറി ക്ലബി​െൻറ നേതൃത്വത്തില്‍ നടക്കും. സൗന്ദര്യവത്കരണത്തി​െൻറ ഭാഗമായി വ്യൂ പോയൻറി​െൻറ ഉയരം വർധിപ്പിക്കുകയും നടപ്പാത ടൈൽ വിരിക്കുകയും കൈവരി സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അതിരപ്പിള്ളി വ്യൂ പോയൻറ് സൗന്ദര്യവത്കരണത്തി​െൻറ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് ബി.ഡി. ദേവസി എം.എൽ.എ നിര്‍വഹിക്കും. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വര്‍ഗീസ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story