Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്ധന വില വര്‍ധനവിൽ...

ഇന്ധന വില വര്‍ധനവിൽ പ്രതിഷേധം

text_fields
bookmark_border
തൃശൂര്‍: ഇന്ധന വില ദിനേന വർധിപ്പിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധത്തിന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആഹ്വാനം ചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പിൽ ജനാധിപത്യത്തെ തൂക്കിലേറ്റി അധികാരം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതി​െൻറ ജാള്യത മറക്കാന്‍ ജനങ്ങളെ പ്രഹരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജനങ്ങളെ കൊള്ളയടിച്ച് കൊള്ളലാഭം നേടാന്‍ എണ്ണക്കമ്പനികളും നികുതി നിരക്കുകള്‍ കുറക്കാതെ വലിയ വരുമാനം നേടാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും മത്സരിക്കുകയാണ്. ഈ പകൽക്കൊള്ളയില്‍ സാധാരണക്കാർ നട്ടം തിരിയുന്നു. പ്രസിഡൻറ് എം.കെ. അസ്ലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ജി. മോഹനന്‍, ടി.എം. കുഞ്ഞിപ്പ, ഹംസ എളനാട് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story