Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഒരു വർഷത്തിനു ശേഷം...

ഒരു വർഷത്തിനു ശേഷം ധനലക്ഷ്​മി ബാങ്ക്​ വീണ്ടും നഷ്​ടത്തിൽ

text_fields
bookmark_border
തൃശൂർ: കഴിഞ്ഞ വർഷം 12 കോടി ലാഭത്തിലായിരുന്ന ധനലക്ഷ്മി ബാങ്ക് ഇൗ വർഷം 25 കോടി നഷ്ടം രേഖപ്പെടുത്തി. കിട്ടാക്കടം 4.78 ശതമാനത്തിൽനിന്ന് 7.35 കോടി ശതമാനത്തിലേക്ക് കുതിച്ചു. പഞ്ചാബ് നാഷനൽ ബാങ്കിനെ െകണിയിലാക്കിയ രത്നവ്യാപാരി മെഹുൽ ചോക്സിയുടെ 'ഗീതാഞ്ജലി'ക്ക് നൽകിയ വായ്പ കിട്ടാക്കടമായതിനു വേണ്ടി തുക മാറ്റിെവച്ചതാണ് ധനലക്ഷ്മി ബാങ്കിനെ വീണ്ടും നഷ്ടത്തിൽ എത്തിച്ചത്. ധനലക്ഷ്മി ബാങ്ക് മെഹുൽ ചോക്സിക്ക് വായ്പ നൽകിയിരുന്നു. ബാങ്കി​െൻറ മൊത്തം ബിസിനസ് എട്ടാം വർഷവും താഴേക്കാണ്. കേരളത്തിലെ പഴയ തലമുറ സ്വകാര്യ ബാങ്കുകളായ ഫെഡറലും സൗത്ത് ഇന്ത്യനും ഇൗ കാലയളവിൽ രണ്ടിരട്ടി ബിസിനസ് വർധിപ്പിക്കുകയും ലാഭം രേഖപ്പെടുത്തുകയും ചെയ്തപ്പോഴാണ് അതേ ഗണത്തിലുള്ള ധനലക്ഷ്മി ബാങ്കി​െൻറ ദയനീയ പ്രകടനം. ഉന്നതോദ്യോഗസ്ഥർ തമ്മിലുള്ള ശീതയുദ്ധവും തുടർച്ചയായി ഡയറക്ടർമാരുടെ രാജിയും ബാങ്കിനെ ഉലക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story