Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗവ. മെഡിക്കൽ കോളജ്...

ഗവ. മെഡിക്കൽ കോളജ് ആംബുലൻസിൽ ഗുരുവായൂരിൽ ഇറക്കി വിട്ട വയോധികൻ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

text_fields
bookmark_border
ഗുരുവായൂർ: ഗവ. മെഡിക്കൽ കോളജി​െൻറ ആംബുലൻസിൽ ഗുരുവായൂരിൽ ഇറക്കി വിട്ട വയോധികൻ ശിവശങ്കരൻ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം വയോജന മന്ദിരങ്ങളിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. തെരുവിൽനിന്ന് ശിവശങ്കരനെ ആശുപത്രിയിലെത്തിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ആേൻറാ തോമസ് ബുധനാഴ്ച ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ട് ചികിത്സയുടെ വിശദാംശങ്ങൾ ആരാഞ്ഞു. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ശിവശങ്കരനെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് മെഡിക്കൽ കോളജി​െൻറ ആംബുലൻസിൽ ഗുരുവായൂരിലെത്തിക്കുകയായിരുന്നു. കൂട്ടിരിപ്പിനാളില്ലാത്തവരെ സൗജന്യമായി അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിച്ചു നൽകുന്ന സേവനത്തി​െൻറ ഭാഗമായാണ് ശിവശങ്കരനെ ഗുരുവായൂരിലെത്തിച്ചതെന്നാണ് മെഡിക്കൽ കോളജി​െൻറ വിശദീകരണം. എന്നാൽ ഡിസ്ചാർജ് ചെയ്തെങ്കിലും അവശനിലയിലായിരുന്ന ഇയാൾ ആംബുലൻസിൽനിന്നും ഇറക്കിയ സ്ഥലത്ത് തന്നെ കിടക്കുകയായിരുന്നു. ഡ്രിപ്പ് കയറ്റാനായി കൈയിൽ കുത്തിവെച്ച സൂചിയടക്കമാണ് ആശുപത്രിയിൽനിന്ന് പുറത്തുവിട്ടിരുന്നത്. മെഡിക്കൽ കോളജിലെ എല്ലാ ചികിത്സാരേഖകളും കൈവശം ഉണ്ടായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ആംബുലൻസിൽ ഇറക്കിവിട്ടത്. പരിസരത്തെ വ്യാപാരികൾ അറിയിച്ചതിനെ തുടർന്ന് വൈകീട്ട് നഗരസഭ പ്രതിപക്ഷ നേതാവ് ആേൻറാ തോമസാണ് ശിവശങ്കരനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇയാൾ ഗുരുവായൂരിലാണ് കഴിയുന്നത്. നേരത്തെ ദേവസ്വം ആശുപത്രിയിൽ ചികിത്സിച്ചതി​െൻറ രേഖകളും കൈവശമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story