Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടല്‍മാണിക്യം...

കൂടല്‍മാണിക്യം സത്രത്തിനടുത്ത വവ്വാല്‍കൂട്ടം; പേടിയോടെ നാട്ടുകാർ

text_fields
bookmark_border
ഇരിങ്ങാലക്കുട: ഇത്രയും നാൾ കൗതുകത്തോടെ മാത്രം കണ്ടിരുന്ന വവ്വാലുകളെ ഭീതിയോടെ നോക്കുകയാണ് ഇരിങ്ങാലക്കുടക്കാർ. കാലങ്ങളായി കൂടല്‍മാണിക്യം സത്രത്തിനടുത്തുള്ള വലിയ പറമ്പിലെ വൃക്ഷ കൂട്ടങ്ങളില്‍ വവ്വാൽകൂട്ടങ്ങൾ ഭീതിപരത്തുകയാണ്. ആള്‍ താമസമില്ലാത്ത ആ പറമ്പിലെ മിക്ക മരങ്ങളിലും നൂറുകണക്കിന് വവ്വാലുകളെങ്കിലും കാണും. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഇവ കടിച്ച പഴങ്ങൾ എന്നിവ കഴിക്കുന്നതിലൂടെ നിപ വൈറസ് പടരും. ഇതോടെ മാമ്പഴവും ചക്കയുമൊന്നും ആളുകൾക്ക് വേണ്ടാതായി. പ്രദേശത്ത്് പല ഒഴിഞ്ഞ പറമ്പുകളിലും ജനവാസമുള്ളസ്ഥലങ്ങളിലും മരങ്ങളില്‍ വവ്വാല്‍ കൂട്ടങ്ങളുണ്ട്. ഇത് സമീപവാസികളില്‍ പേടിയും വളര്‍ത്തുകയാണ്. തൽക്കാലം ഭയപ്പെടേണ്ട അവസ്ഥയില്ലെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. വിവരം വനം വകുപ്പിനെ അറിയിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഞാറ്റുവേല മഹോത്സവം: ഒാഫിസ് ഉദ്ഘാടനം ഇന്ന് ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ജൂണ്‍15 മുതല്‍ 22 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തി​െൻറ സ്വാഗതസംഘം ഒാഫിസി​െൻറ ഉദ്ഘാടനം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ജ്യോതിസ് കോളജില്‍ നടക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ നിമ്യ ഷിജു സ്വാഗതസംഘം ഒാഫിസ് ഉദ്ഘാടനം ചെയ്യും. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാജി നക്കര മുഖ്യാതിഥിയായിരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story