Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ ഉദ്ഘാടനം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഇരിങ്ങാലക്കുട റവന്യൂ ഡിവിഷൻ ഒാഫിസ് ഉദ്ഘാടനം ആഘോഷമാക്കാൻ വില്ലേജ് ഒാഫിസ് കേന്ദ്രീകരിച്ച് പണപ്പിരിവ് കൊണ്ടുപിടിക്കുന്നു. സംഘാടക സമിതിയുടെ തീരുമാനപ്രകാരം രസീത് നൽകിയാണ് പണപ്പിരിവ്. ഇതിെൻറ ഭാരം വരുന്നത് സാധാരണക്കാരുടെ മുതുകിലാണ്. വില്ലേജ് ഒാഫിസുകാർ പിഴിയുന്നത് ഒരോ ആവശ്യങ്ങളുമായി അവിടെ എത്തുന്ന സാധാരണക്കാരെയാണ്. ചിലരിൽനിന്ന് വലിയ തുകയും വാങ്ങുന്നുണ്ട്. ഇതോടെ പണപ്പിരിവിനായി വില്ലേജ് ഒാഫിസുകളുടെ വാതിൽ തുറന്നിടുകയാണ്. 'മുകളിൽ' നിന്നുള്ള നിർബന്ധിത നിർദേശത്തിനെതിരെ വില്ലേജ് ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉെണ്ടങ്കിലും അവർ നിശ്ശബ്്ദരാണ്. 25,000 മുതൽ ഒരു ലക്ഷം വരെയാണ് വില്ലേജ് ഒാഫിസുകൾക്ക് േക്വാട്ട നൽകിയിരിക്കുന്നത്. തഹസിൽദാർ വില്ലേജ് ഒാഫിസർമാരുടെ യോഗം വിളിച്ചുകൂട്ടിയാണ് നിർദേശം നൽകിയിരിക്കുന്നത്. ജനങ്ങളിൽനിന്ന് നിർബന്ധിച്ച് വാങ്ങരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും വില്ലേജ് ഒാഫിസർമാർ േക്വാട്ട നിർബന്ധമായും നൽകണം. ഇൗ സാഹചര്യത്തിൽ വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഒാഫിസുകളിൽ എത്തുന്നവരിൽനിന്ന് അനുനയത്തിലും അല്ലാതെയും പണം പിരിക്കേണ്ട അവസ്ഥയാണെന്ന് ജീവനക്കാർ പറഞ്ഞു. കൊടുങ്ങല്ലൂർ താലൂക്കിലെ ലോകമലേശ്വരം വില്ലേജിന് ഒരു ലക്ഷം രൂപയാണ് ടാർജറ്റ്. മേത്തലയും ഒരു ലക്ഷം നൽകണം. പുല്ലൂറ്റ് വിേല്ലജിന് ഇളവുണ്ട്. 25,000 കൊടുത്താൽ മതി. എടവിലങ്ങിനും അത്ര മതി. എന്നാൽ ഒാഖി തിരമാല കയറിയ എറിയാട് 50,000 രൂപ നൽകണം. എസ്.എൻ പുരത്തിെൻറ േക്വാട്ട 40,000 രൂപയാണ്. കൊടുങ്ങല്ലൂർ താലൂക്കിൽ വരുന്ന ഒാരോ വില്ലേജ് ഒാഫിസിലും പണപ്പിരിവ് നടത്തണം. കൊടുങ്ങല്ലൂരിന് പുറമെ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളാണ് പുതിയ റവന്യൂ ഡിവിഷെൻറ പരിധിയിൽ വരുന്നത്. മുകുന്ദപുരം ചാലക്കുടി വിേല്ലജുകാർക്കും േക്വാട്ടയുണ്ട്. രസീതിനോടൊപ്പം സംഘാടക സമിതി ഭാരവാഹികളായ കലക്ടറും, ഇരിങ്ങാലക്കുട എം.എൽ.എയും ഒപ്പ് വെച്ച ഒരു നോട്ടീസും വില്ലേജുകളിൽ കൊടുത്തിട്ടുണ്ട്. ലക്ഷങ്ങളുടെ ബജറ്റാണ് ആഘോഷത്തിനുള്ളത്. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ ആരംഭിക്കുന്ന റവന്യൂ ഡിവിഷൻ ഒാഫിസിെൻറ ഉദ്ഘാടനം ഇൗമാസം 28ന് ക്രൈസ്റ്റ് കോളജ് ഒാഡിറ്റോറിയത്തിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story