Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTമെഡിഹോം ഇനി മുതൽ തൃശൂരിലും
text_fieldsbookmark_border
തൃശൂർ: മുൻകൂട്ടി രോഗങ്ങൾ കണ്ടെത്താനും നേരത്തേതന്നെ ചികിത്സ ഉറപ്പാക്കാനും ഉപകരിക്കുന്ന കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിഹോമിെൻറ പദ്ധതി തൃശൂരിലും. സമഗ്രവും സംയോജിതവുമായ ആരോഗ്യപരിരക്ഷ വീടുകളിലേക്കെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിൽ അംഗങ്ങളായി ചേരുന്നവർക്ക് കൃത്യമായ ഇടവേളകളിൽ വീട്ടിലെത്തി രോഗനിർണയവും പ്രതിരോധവും ചികിത്സയും ഉറപ്പാക്കും. ജീവിതശൈലീ രോഗങ്ങളും അത്തരം രോഗങ്ങളുള്ളവരിൽ ഉണ്ടാകാവുന്ന അനുബന്ധ പ്രശ്‌നങ്ങളുമെല്ലാം യഥാസമയം കണ്ടെത്തി ഗുരുതരമാകാതെ മുൻകരുതലുകളെടുക്കാൻ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഡോ. മുഹമ്മദ് ഫൈസൽ, നൗഫൽ സലാം, ഡോ. അൻവർ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന െമഡിഹോമിൽ ജനറൽ ഫിസിഷ്യെൻറ സേവനത്തിനൊപ്പം സ്പെഷല്‍റ്റി ചികിത്സകളും വാർധക്യ പരിരക്ഷ, ലബോറട്ടറി പരിശോധനകൾ, ഫിസിയോ തെറപ്പി, ഫാര്‍മസി സേവനം തുടങ്ങിയ മേഖലകളിൽ മെഡിഹോമിെൻറ സേവനം ലഭ്യമാണ്. ആയുര്‍വേദ, ഹോമിയോ ചികിത്സകളും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. തൃശൂർ അഞ്ചേരിച്ചിറയിൽ ആണ് മെഡിഹോമിെൻറ ഓഫിസ് പ്രവർത്തിക്കുന്നത്. ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് മെഡിഹോമിനു വേണ്ടി സിഇഒ സെബി പൗലോസ്, മെഡിഹോമിെൻറ ഡോക്ടറായ ഡോക്ടർ മധു, പ്രോജക്ട് ഡെവലപ്മെൻറ് ടീം മേധാവികളായ സിറിയക് ജോൺ, ഷൈജു ബാബു എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story