Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTകടൽ ക്ഷോഭം നേിടാൻ ഗ്രീന്‍ ബെല്‍റ്റുമായി തുറമുഖ എന്‍ജിനീയറിങ് വകുപ്പ്
text_fieldsbookmark_border
തൃശൂർ: കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനും തീരത്തിെൻറ ആവാസവ്യവസ്ഥയെ മാറ്റിയെടുക്കാനും ഗ്രീന്‍ ബെല്‍റ്റുമായി തുറമുഖ എന്‍ജിനീയറിങ് വകുപ്പ്. 590 കി. മീ. ദൈര്‍ഘ്യമുള്ള കേരള തീരത്ത് 55 മീറ്റര്‍ വീതിയില്‍ ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിച്ചാൽ കടൽക്ഷോഭം ചെറുക്കാൻ മാത്രമല്ല, കാര്‍ബണ്‍ വലിച്ചെടുത്ത് ആഗോള താപനം നിയന്ത്രിക്കാനും ഉപകരിക്കുമെന്നാണ് പിണറായി സർക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാർഥി കോര്‍ണറില്‍ നടക്കുന്ന 'സമഗ്ര' ഉൽപന്ന വിപണന പ്രദര്‍ശനത്തിലുള്ള വകുപ്പിെൻറ പവലിയനിലെ പ്രദർശനം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഗ്രീന്‍ബെല്‍റ്റിന് പിറകിലായി ഫിഷിങ് ഹാര്‍ബറുകളെ ബന്ധിപ്പിക്കുന്ന 15 മീറ്റര്‍ വീതിയില്‍ റോഡും നിര്‍മിക്കണം. അതിന് പിറകിൽ മത്സ്യത്തൊഴിലാളികളുടെ വീടുകളും ജനവാസ മേഖലകളുമാവാം. വൈദ്യുതി, വാര്‍ത്താവിനിമയ ഉപാധികള്‍ എന്നിവ കടന്നുപോകുന്നതിനുള്ള പ്രത്യേക തുരങ്കസംവിധാനവും ഒരുക്കാം. ഇതിലൂടെ കടല്‍ഭിത്തി നിർമാണത്തിെൻറ ദൂരവും ചെലവും മൂന്നിലൊന്നാക്കി കുറക്കാമെന്ന് തുറമുഖ എന്‍ജിനീയറിങ് വകുപ്പ് അവകാശപ്പെടുന്നു. പൊന്നാര്യന്‍, ഗന്ധകശാല, ജീരകശാല, ആയിരംകണ, മുള്ളന്‍ കുറുവ, സുഗന്ധമതി, വെളുത്തരി തവളക്കണ്ണന്‍, ഇരുനാഴി, ഓണമൊട്ടന്‍, ഉരുണിക്കയ്മ, രോഹിണി, മസൂറി, കീര്‍വാണ, ചോമാല, വടക്കന്‍ ചിറ്റേനി, തൊണ്ടി, കവുങ്ങിന്‍ പൂത്താലി, കൈരളി, ബസ്മതി, എരവപാണ്ടി, കരിമ്പാലന്‍, കയ്മ, ചോറ്റുവെളിയന്‍, പാല്‍ വെളിയന്‍ തുടങ്ങി നാല്‍പതിലധികം നെല്‍വിത്തുകളുമായി അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിെൻറ സ്റ്റാൾ ശ്രദ്ധേയമാണ്. വളര്‍ക്കാവ് ഡേവിസിെൻറ ചക്കസംഭാരം, ചക്കപ്പാനീയം, മുളയരിപ്പായസം, നാളികേര സംഭാരം തുടങ്ങിയ പ്രകൃതി സൗഹൃദ ഉൽപന്നങ്ങളുമുണ്ട്. ചായ മന്‍സ, മായം കലരാത്ത മഞ്ഞൾ, ചീര നടീല്‍ വസ്തുക്കള്‍, പ്രകൃതി, ആരോഗ്യം, പാചകം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമുണ്ട്. വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ജില്ലയിലെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറയുകയും ചെയ്യുന്ന പ്രദര്‍ശനം ഇൗമാസം 26ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story