Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവൈറൽ പനി; ചികിത്സ...

വൈറൽ പനി; ചികിത്സ തേടുന്നവർ വർധിക്കുന്നു

text_fields
bookmark_border
തൃശൂർ: നിപ വൈറസി​െൻറ ആശങ്കകൾ പടരുന്നതോെട നേരിയ വൈറൽ പനിയുള്ളവർ കൂട്ടത്തോടെ ആശുപത്രികളിലെത്തുന്നു. ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പധികൃതർ ഉൾെപ്പടെ പറയുന്നുണ്ടെങ്കിലും വൈറൽ പനിയെ ആരും ഇപ്പോൾ നിസ്സാരമായി കാണുന്നില്ല. തുമ്മലും നേരിയ പനിയും ഉണ്ടായാൽ ഡോക്ടറെ പോലും കാണാൻ കൂട്ടാക്കാത്തവർ ചെറിയൊരു ചുമയുണ്ടായാൽ പോലും ആശുപത്രിയെ സമീപിക്കുന്ന കാഴ്്ചയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഭീതി പരത്തുന്ന സന്ദേശങ്ങൾ പ്രചരിക്കുന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നു. അഞ്ച് ദിവസത്തെ കണക്കെടുത്താൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവുമധികം പേർ ചൊവ്വാഴ്ച വൈറൽ പനിക്കാണ് ചികിത്സ തേടിയത്. 905 പേർ പനിബാധിതരായി ആശുപത്രിയിലെത്തി. ഇവരിൽ 24 പേരെ കിടത്തിച്ചികിത്സക്കായി പ്രവേശിപ്പിച്ചു. നിപ വൈറസിനെ കുറിച്ച് വാർത്തകൾ പുറത്തുവന്ന തിങ്കളാഴ്ച 845 പേരാണ് വൈറൽപനി ബാധിതരായി ചികിത്സക്കെത്തിയത്. ഞായറാഴ്ച 196 പേരാണ് വൈറൽ പനി ബാധിതരെങ്കിൽ തിങ്കളാഴ്ച രോഗികളുടെ എണ്ണം കുത്തനെ കൂടി. അഞ്ച് ദിവസം കൊണ്ട് എട്ടുപേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാലുപേർ ഡെങ്കി സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലാണ്. ഡെങ്കിപ്പനി ഭീഷണി പൂർണമായും ഇല്ലാതാക്കാൻ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് നിപ വൈറൽ പനി ആശങ്ക പരത്തുന്നത്. ജില്ലയിലെ സ്വകാര്യ ആശുപത്രികളും നൂറുകണക്കിനു രോഗികളാണ് വൈറൽ പനിയുമായി ചികിത്സ തേടുന്നത്. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നുവെന്ന ആശങ്ക പങ്കുവെക്കുന്ന നിരവധി പേരുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ജാഗ്രതയോടൊപ്പം ആശങ്ക അകറ്റാൻ ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആഴ്ചകൾ ശേഷിക്കെ കാലവർഷമെത്തുമെന്നിരിക്കെ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ പ്രാഥമിക ചർച്ച പോലും ആയിട്ടില്ല. നിപ വൈറസി​െൻറ ആശങ്കയകറ്റാനായി പോകുമ്പോൾ മഴക്കാല രോഗങ്ങളെ കരുതിയിരിക്കാൻ മുന്നറിയിപ്പും നൽകേണ്ടിയിരിക്കുന്നു. അഞ്ച് ദിവസം പനിബാധിതർ 2,485 തൃശൂർ: വെള്ളിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ വൈറൽ പനിക്ക് ചികിത്സക്കെത്തിയത് 2,485 രോഗികൾ. ഇവരിൽ 69 പേരെ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുതൽ രോഗികളുടെ എണ്ണം വർധിക്കുന്നതായാണ് റിപ്പോർട്ട്. എട്ടു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ പുത്തൂരിൽ ഒരാൾക്ക് എലിപ്പനി സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങളുമായി ചികിത്സ തേടുന്നവരുടെ എണ്ണവും വർധിക്കുന്നു. പത്തോളം പേർക്ക് ചിക്കൻപോക്സും സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ സംശയദൂരീകരണത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോൾ ഫ്രീ ഹെല്‍പ്പ് ലൈൻ തുടങ്ങിയിട്ടുണ്ട്. നമ്പർ-1056. സംസ്ഥാന അനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോള്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 0471- 2732151, ആരോഗ്യവകുപ്പ് ഹെൽപ് ലൈൻ നമ്പർ: 0471 2552056.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story