Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്ര​ഫ.​ജോ​ർ​ജ്​...

പ്ര​ഫ.​ജോ​ർ​ജ്​ മേ​നാ​ച്ചേ​രി അ​ശീ​തി പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര

text_fields
bookmark_border
തൃശൂർ: സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകർത്താവുമായ പ്രഫ.ജോർജ് മേനാച്ചേരിയുടെ 80ാം പിറന്നാളിനോടനുബന്ധിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ഇൗമാസം 27ന് രാവിലെ 10ന് സാഹിത്യ അക്കാദമി ഹാളിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പരമ്പര ഉദ്ഘാടനം ചെയ്യും. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ അധ്യക്ഷത വഹിക്കും. ജോർജ് മേനാച്ചേരി 'മാധ്യമങ്ങളുെട ആനുകാലിക പ്രസക്തി' എന്ന പ്രഭാഷണം നടത്തും. ഏഴ് ദിവസങ്ങളിലായി വൈകീട്ട് അഞ്ചിന് നടക്കുന്ന പ്രഭാഷണപരമ്പര ജൂൺ മൂന്നിന് അവസാനിക്കും. സമാപന സമ്മേളനം ബസേലിയോസ് മാർതോമ പൗലോസ് ഉദ്ഘാടനം ചെയ്യും. മുസ്രിസ് മിഥ്യയോ സത്യമോ, സംഘകാല കേരളം, കേരളീയ ജീവിതശൈലിയുടെ വികാസപരിണാമങ്ങൾ, നവോത്ഥാന പ്രസ്ഥാനവും ശിൽപികളും, ചുമർ ചിത്രങ്ങൾ, ദാരുശിൽപങ്ങൾ, വാസ്തുശിൽപകല, പുരാവസ്തു വിജ്ഞാനീയം, ക്ഷേത്ര-പള്ളികലകൾ എന്നീ വിഷയങ്ങളിലാണ് പ്രഭാഷണ പരമ്പര എന്ന് കൺവീനർ പ്രഫ.എം. മാധവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രഫ. ജോൺ സിറിയക്, പ്രഫ.വി.എ. വർഗീസ്, ബേബി മൂക്കൻ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story