Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജില്ലയിൽ തൊഴിൽ...

ജില്ലയിൽ തൊഴിൽ തട്ടിപ്പ് മാഫിയ; കൊയ്തത് കോടികൾ

text_fields
bookmark_border
edited തൃശൂർ: ലഹരി കടത്ത്, കവർച്ച എന്നിവക്ക് പിന്നാലെ തൃശൂർ തൊഴിൽ തട്ടിപ്പ് മാഫിയകളുടെയും കേന്ദ്രമാവുന്നു. നഗരത്തിൽ മാത്രം ഒരു രേഖകളുമില്ലാതെ നൂറിലധികം തൊഴിൽ തട്ടിപ്പ് സംഘങ്ങൾ സൊസൈറ്റികളുടെ‍യടക്കം പേരുകളിൽ പ്രവർത്തിക്കുന്നതായി പൊലീസി‍​െൻറ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇതിനകം ഇവർ കോടികൾ കൊയ്തെടുത്തതായാണ് പൊലീസി​െൻറ വിലയിരുത്തൽ. തൊഴിൽതട്ടിപ്പ് സ്ഥാപനങ്ങളെ കുറിച്ചുള്ള പരാതികൾ വർധിച്ച സാഹചര്യത്തിലായിരുന്നു പൊലീസ് ഇതേക്കുറിച്ച് പഠിച്ചത്. . നഗരത്തിൽ മാത്രം നൂറിലധികം തൊഴിൽ തട്ടിപ്പ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ചിലർ കൂടുവിട്ട് കൂടുമാറിയുള്ള തട്ടിപ്പുകാരാണ്. ഇത്തരം സംഘങ്ങൾക്ക് പൊലീസിലും സ്വാധീനമുണ്ടേത്ര. കോൺഗ്രസ് നേതാവ് ഉൾപ്പെട്ട നഗരത്തിലെ തൊഴിൽ റിക്രൂട്ട്മ​െൻറ് സ്ഥാപനത്തിനെതിരെ പരാതിയുമായെത്തിയവരെ ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത് ഇൗ സ്വാധീനത്തി​െൻറ ഭാഗമാണ്. എം.ജി.റോഡിൽ സൊസൈറ്റിയെന്ന പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനം പാവപ്പെട്ട സ്ത്രീകളെയാണ് കബളിപ്പിച്ചിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജോലി നൽകാമെന്ന് അറിയിച്ച് ചെറിയ സംഘങ്ങളായി ചേർന്ന സ്ത്രീകളിൽ നിന്നും പതിനായിരം മുതലാണ് കരുതലായി വാങ്ങി കബളിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇത്രയധികം തൊഴിൽ തട്ടിപ്പ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മറ്റ് ജില്ലകളില്ലെന്ന് പൊലീസ് പറയുന്നു. ഇരകളാവുന്നത് അഭ്യസ്ത വിദ്യർ തൊഴിൽ തട്ടിപ്പ് മാഫിയകളുടെ വലയിൽ കുടുങ്ങുന്നത് ഏറെയും അഭ്യസ്ത വിദ്യരാണ്. ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ജോലിയെന്ന വമ്പൻ വാഗ്ദാനവുമായി വഴിയോരങ്ങളിൽ ചെറിയ പോസ്റ്ററുകൾ പതിച്ചും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും നടത്തുന്ന തട്ടിപ്പുകളിൽ സ്വയം പോയി വീഴുന്നത് അധികവും സാമാന്യ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരാണ്. വിദേശത്തടക്കം പ്രമുഖ സ്ഥാപനങ്ങളിൽ ഒഴിവുകളുണ്ടെന്നും ശമ്പളവും ആനുകൂല്യങ്ങളുമായി ലക്ഷങ്ങൾ കിട്ടുമെന്നുമൊക്കെയുള്ള പരസ്യങ്ങൾ അപ്പടി വിശ്വസിക്കാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത് തൊഴിലില്ലായ്മ മാത്രമല്ല, ഉയർന്ന ജീവിതമോഹങ്ങളാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അവരുടെ മുന്നിൽ കടലാസ് പണികൾക്ക്, ഏജൻസി കമീഷനായി എന്നെല്ലാം പറഞ്ഞ് പതിനായിരം മുതൽ അമ്പതിനായിരം വരെ ആദ്യം ഈടാക്കും. അടുത്ത ദിവസം വിളിക്കുമെന്ന് അറിയിക്കുമെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും വിളിയില്ലാതാവുേമ്പാഴാണ് പലരും കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുക. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്താൻ ഗുണ്ടാസംഘങ്ങൾ വരെ ഇത്തരം തൊഴിൽ തട്ടിപ്പ് മാഫിയകൾ കൊണ്ടുനടക്കുന്നുണ്ടേത്ര. ഒന്നോ രണ്ടോ തവണ പണം ആവശ്യപ്പെട്ട് സ്ഥാപനത്തിലെത്തുന്നവർ ഭീഷണി കേട്ട് മടങ്ങും. ഭയന്നും,നാണക്കേടോർത്തും പലരും പരാതി നൽകുകയുമില്ല. ഇങ്ങനെ കോടികളാണ് ഉദ്യോഗാർഥികളിൽ നിന്നും ഈ സംഘങ്ങൾ തട്ടിയെടുക്കുന്നത്. ഇടപെടുേമ്പാൾ ശ്രദ്ധിക്കണം, പരാതി നൽകാൻ തയാറാവണം -പൊലീസ് ദിവസവും തൊഴിൽതട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി ആവലാതികൾ പൊലീസി​െൻറ മുന്നിൽ വരുന്നുണ്ടേത്ര. പക്ഷേ, തീരെ കുറച്ചേ രേഖാമൂലമായി എത്തുന്നുള്ളൂ. ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിൽ വല നീട്ടി വിരിക്കാനാണ് പൊലീസ് തീരുമാനം. നിരവധി സ്ഥാപനങ്ങൾക്കെതിരെ ലഭിച്ച പരാതികളിേന്മൽ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഉടൻ നടപടികളിലേക്ക് കടക്കുമെന്ന് തൃശൂർ ഇൗസ്റ്റ് സി.ഐ കെ.സി. സേതു പറഞ്ഞു. തൊഴിൽ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ കുടുങ്ങരുതെന്നും പരിശോധന നടത്തിയേ അവരുമായുള്ള ഇടപാടുകൾ നടത്താവൂ എന്നും സംശയം തോന്നുന്നുവെങ്കിൽ പൊലീസിനെ വിവരം അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story