Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightkda 1

kda 1

text_fields
bookmark_border
അപകട വിമുക്ത റോഡിനായി പെന്‍ഷന്‍ സമൂഹം ഉപവസിച്ചു കൊടകര: ദേശീയപാതയോടു ചേര്‍ന്ന സര്‍വിസ് റോഡുകള്‍ വയോധികര്‍ക്ക് സുരക്ഷിതമായി നടക്കാന്‍ കൂടിയുള്ളതാണെന്ന ഓര്‍മപ്പെടുത്തലുമായി ‌പെന്‍ഷനേഴ്‌സ് യൂനിയന്‍ ബ്ലോക്ക് കമ്മിറ്റി കൊടകരയില്‍ ഉപവസിച്ചു. സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര പഞ്ചായത്ത് പ്രസിഡൻറ് പി.ജി.തങ്കപ്പന്‍ സര്‍വിസ് റോഡിലൂടെ നടന്നുപോകുമ്പോള്‍ വാഹനമിടിച്ച് മരിച്ചതി​െൻറ മുപ്പതാംദിനത്തിലാണ് അപകട വിമുക്ത റോഡിനായി പെന്‍ഷന്‍ സമൂഹം രംഗത്തിറങ്ങിയത്. നിര്‍മാണത്തിലെ അപാകതകള്‍ മൂലം പലയിടത്തും സര്‍വിസ് റോഡുകള്‍ മരണക്കെണിയായി മാറിയിട്ടുണ്ട്്. സര്‍വിസ് റോഡുകളുടെ ഓരം ചേര്‍ന്ന് കാല്‍നടക്കാരന് സഞ്ചരിക്കാനുള്ള സൗകര്യം പലയിടത്തുമില്ല. വാഹനങ്ങളുടെ അശ്രദ്ധമായ മരണപ്പാച്ചില്‍ കൂടിയാവുമ്പോള്‍ റോഡുകള്‍ പലപ്പോഴും മരണക്കളമാകുന്നു. പ്രായപരിഗണനയില്ലാതെ റോഡുകളില്‍ മനുഷ്യജീവന് സുരക്ഷയൊരുക്കാന്‍ ദേശീയപാത അധികൃതര്‍ തയാറാകണമെന്നും പെന്‍ഷന്‍കാര്‍ ആവശ്യപ്പെട്ടു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ബ്ലോക്ക് പ്രസിഡൻറ് എം.എ.ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി.പരമേശ്വരന്‍, ജില്ല സെക്രട്ടറി കെ.കെ.കാര്‍ത്തികേയ മേനോന്‍, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി കെ.ഒ.പൊറിഞ്ചു, ജോ.സെക്രട്ടറി ടി.എ.വേലായുധന്‍, പഞ്ചായത്തംഗം എം.ഡി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷന്‍: കൊടകര മേല്‍പാലത്തിനു കീഴെ പെന്‍ഷനേഴ്‌സ് യൂനിയന്‍ കൊടകര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഉപവാസം പഞ്ചായത്ത് പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story