Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:53 AM IST Updated On
date_range 21 May 2018 10:53 AM ISTകാവൂട്ടിന് നാടുണർത്തി
text_fieldsbookmark_border
ആട്ടോർ: പൈതൃക-പാരമ്പര്യ കലകൾ ജനതയുടെ ജീവശ്വാസവും, നിലനിൽപ്പുമാണെന്ന് ഫോക് ലോർ അവാർഡ് ജേതാവും പൊറാട്ട് നാടക കലാകാരനുമായ തേശേരി നാരായണൻ. കേരള ഫോക് ലോർ അക്കാദമിയുടെ സഹകരണത്തോടെ പത്താമത് കാവൂട്ട് നാട്ടുത്സവത്തിെൻറ നാടുണർത്തൽ വിളംബര പ്രചാരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ബിജു ആട്ടോർ അധ്യക്ഷത വഹിച്ചു. ടി.എ. ശങ്കരൻകുട്ടി, പ്രഭാകരൻ പള്ളിപ്പാമഠത്തിൽ, സുമതി ബാലൻ, ഓമന വിജയൻ, എം.എൻ. പരമേശ്വരൻ, ശിവരാമൻ പുല്ലഴി എന്നിവർ സംസാരിച്ചു. ആട്ടോർ അംഗൻവാടി പരിസരം മുതൽ തിരൂർ അമ്പലം വരെയും വിളംബര ജാഥ സംഘടിപ്പിച്ചു. എൻ.ബി.അശ്വിൻ, പി.ബി. അഭിജിത്ത്, ബിന്ദു ജയൻ, എൻ.എ.അജിത, നിഖിത ശങ്കരൻകുട്ടി, തങ്ക അയ്യപ്പൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story