Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:50 AM IST Updated On
date_range 21 May 2018 10:50 AM ISTഫോേട്ടാ പ്രദർശനം സമാപിച്ചു
text_fieldsbookmark_border
തൃശൂര്‍: കേരള പത്രപ്രവർത്തക യൂനിയൻ തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വാര്‍ത്താചിത്ര പ്രദർശനം സമാപിച്ചു. ഇതിെൻറ ഭാഗമായി നടത്തിയ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരത്തിൽ ടി.കെ. അബ്ദുൽ സലീം, കെ. രേഷ്മ, ദിജിത്ത് വർഗീസ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കെ.എസ്. ധീരജ്, ബിബിന്‍, ജോ സാജു എന്നിവർ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. സമാപനചടങ്ങും പുരസ്കാര വിതരണവും കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടര്‍ രേണു രാജ്, ജയരാജ് വാര്യര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആേൻറാ ജോർജ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. യൂനിയൻ ജില്ല പ്രസിഡൻറ് കെ. പ്രഭാത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. വിനീത സ്വാഗതവും ജോ.സെക്രട്ടറി മധു മേനോന്‍ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് ആദരം എരുമപ്പെട്ടി: ചിറ്റണ്ടയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിഷയങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി പുരസ്കാരം നൽകി ആദരിച്ചു. യു.ഡി.എഫ്. ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ പുരസ്കാരം നൽകി. യൂത്ത് കോണ്‍ഗ്രസ് ആലത്തൂർ പാർലമെൻറ് സെക്രട്ടറി പി. എസ്. സുനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് വി. കേശവൻ, അമ്പലപ്പാട്ട് മണികണ്ഠൻ, എം.കെ.ജോസ്, ടി.എൻ.നമ്പീശൻ, പി.എസ്.മോഹനൻ, പി.എ.ഷാജു, ഉണ്ണികൃഷ്ണൻ, ബിനീഷ്, പി.എ. മുരളീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story