Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightazhkd 1

azhkd 1

text_fields
bookmark_border
എറിയാട്: മുസ്‌ലിം സമൂഹത്തിന് നവോത്ഥാനത്തി​െൻറയും നവജാഗരണത്തി​െൻറയും ഊർജ സ്രോതസ്സായി വർത്തിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആനെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ജമാഅത്തെ ഇസ്‌ലാമി എറിയാട് കൊടുങ്ങല്ലൂർ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ഖുർആൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുരോഗമന നാഗരികതയെന്ന് അഭിനവലോകം വിലയിരുത്തുന്ന സമൂഹങ്ങൾക്ക് പല്ല് തേക്കാൻ മുതൽ ബഹിരാകാശ ഗവേഷണത്തിന് വരെ മാർഗദർശകമായി വർത്തിച്ചത് ഖുർആനാണ്. പാലക്കാട് ജില്ല വൈസ് പ്രസിഡൻറ് ബഷീർ ഹസൻ നദ്‌വി, ഖതീബ് കൗൺസിൽ കേരള ചെയർമാൻ ഇ. എം. മുഹമ്മദ് അമീൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. തൃശൂർ ജില്ല പ്രസിഡൻറ് എം.എ. ആദം അധ്യക്ഷത വഹിച്ചു. അനസ് നദ്‌വി ഖിറാഅത്ത് നടത്തി. കെ.എം. വീരാൻ കുട്ടി മൗലവി സ്വാഗതവും വി.എസ്. മൊയ്തീൻ നന്ദിയും പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി കൊടുങ്ങല്ലൂർ ഏരിയ പ്രസിഡൻറ് ഇ.എ. മുഹമ്മദ് റഷീദ്, പി.ഡി. അബ്ദു റസാഖ് മൗലവി, എം.ബി. അബ്ദു റഹ് മാൻ എന്നിവർ പങ്കെടുത്തു. പി.കെ. അബ്ദുല്ലത്തീഫ് മാടവന രചിച്ച വഴിവെട്ടം ഖുർആനിൽ നിന്ന് എന്ന കൃതിയുടെ പ്രകാശനം നടന്നു. ഫോട്ടോ: ജമാഅത്തെ ഇസ്‌ലാമി എറിയാട് കൊടുങ്ങല്ലൂർ ഏരിയകൾ സംയുക്തമായി സംഘടിപ്പിച്ച ഖുർആൻ സമ്മേളനം സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story