Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:41 AM IST Updated On
date_range 21 May 2018 10:41 AM ISTചേർപ്പ് ഫെസ്റ്റ്
text_fieldsbookmark_border
ചേർപ്പ്: അശരണരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി സംഘടിപ്പിച്ച ചേർപ്പ് ഫെസ്റ്റിലെ കാരുണ്യോത്സവത്തിലേക്ക് തലമുറ ഭേദമില്ലാതെ കാരുണ്യ മനസ്സുകളുടെ പ്രവാഹം. നോമ്പ് കാലമായിട്ടും ഞായറാഴ്ചയുടെ ആലസ്യവുമില്ലാതെ ഫെസ്റ്റ് നഗരിയിലേക്കൊഴുകിയെത്തിയത് ആയിരങ്ങൾ. ഞായറാഴ്ച നഗരിയിലെ സ്റ്റാളുകളിൽ തിരക്കേറിയത് ഹെയർ ബാങ്കിലായിരുന്നു. അർബുദ രോഗികൾക്ക് വിഗ് നിർമിക്കുന്നതിനായി മുടി ശേഖരിക്കുന്നതിനായി സജ്ജീകരിച്ചതാണ് ഹെയർബാങ്ക്. യുവതലമുറയിലെ പെൺകുട്ടികളായിരുന്നു ഞായറാഴ്ച ഫെസ്റ്റ് നഗരിയിലെ താരങ്ങൾ. നിരവധിപേർ അർബുദ രോഗികൾക്കായി മുടി ദാനം നൽകി. ഇവർക്കെല്ലാം ഫെസ്റ്റിെൻറ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ക്വിസ്, ലളിതഗാന മത്സരം എന്നിങ്ങനെ കുട്ടികൾക്കായി വിവിധ പരിപാടികളും, സാംസ്കാരികോത്സവത്തിൽ സംഗീത സംവിധാകൻ വിദ്യാധരൻ മാസ്റ്റർ നയിച്ച മ്യൂസിക് ബുഫെയും അരങ്ങേറി. ഇന്ന് മൂന്നിന് കാരുണ്യ-സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കും, വൈകീട്ട് വി.ഡി.രാജപ്പന് സമർപ്പിക്കുന്ന ഹാസ്യ കഥാപ്രസംഗാവതരണവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story