Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉപരാഷ്​ട്രപതി ഇന്ന്...

ഉപരാഷ്​ട്രപതി ഇന്ന് ഗുരുവായൂരിൽ

text_fields
bookmark_border
ഗുരുവായൂര്‍: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തിങ്കളാഴ്ച ഗുരുവായൂരിലെത്തും. ശ്രീഗുരുവായൂരപ്പൻ ധർമകലാ സമുച്ചയം ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പുനരാവിഷ്കരിക്കുന്ന അന്യം നിന്ന കലാരൂപമായ 'അഷ്ടപദിയാട്ടത്തി​െൻറ'അവതരണം അദ്ദേഹം ഉദ്ഘാടനം ചെയ്യും. ക്ഷേത്രദർശനവും നടത്തും. ശ്രീകൃഷ്ണ കോളജില്‍ ഉച്ചക്ക് 12ന് ഹെലികോപ്ടറിലെത്തുന്ന ഉപരാഷ്ട്രപതി കാര്‍മാര്‍ഗം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തും. ഉച്ചപൂജക്ക് നട തുറന്നയുടനെയാണ് ദര്‍ശനം. ഈ സമയം മറ്റ് ഭക്തർക്ക് ദർശന നിയന്ത്രണം ഉണ്ടാവും. 20 മിനിറ്റ് സമയം ക്ഷേത്രത്തില്‍ െചലവിടും. തുടര്‍ന്ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ തിരിച്ചെത്തി ഉച്ചഭക്ഷണവും വിശ്രമവും. 3.30ന് പൂന്താനം ഓഡിറ്റോറിയത്തിലാണ് അഷ്ടപദിയാട്ടം ഉദ്ഘാടനം. കേന്ദ്രമന്ത്രി ഡോ. മഹേഷ് ശർമ, ഗവർണർ പി. സദാശിവം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരും ചടങ്ങിൽ പങ്കെടുക്കും. അഷ്ടപദിയാട്ടത്തി​െൻറ ഏതാനും ഭാഗങ്ങൾ ഉപരാഷ്ട്രപതി സദസ്സിലിരുന്ന് കാണും. കലാകാരന്മാർക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യും. ട്രസ്റ്റിനുള്ള ഗ്രാൻറ് മന്ത്രി മഹേഷ് ശർമ കൈമാറും. വൈകീട്ട് അഞ്ചോടെ ഗുരുവായൂരിൽ നിന്ന് മടങ്ങുന്ന ഉപരാഷ്ട്രപതി ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ നിന്ന് കോപ്ടറിൽ നെടുമ്പാശേരിയിലേക്ക് പോകും. ഉപാരാഷ്ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് നഗരത്തില്‍ ഗതാഗതവും ക്ഷേത്രത്തില്‍ ദര്‍ശനവും നിയന്ത്രിക്കും. ഉച്ചക്ക് 12ന് ഹെലിപ്പാഡില്‍ ഇറങ്ങി ഗുരുവായൂരിൽ എത്തുന്നത് വരെയും വൈകീട്ട് അഞ്ചിന് ഗുരുവായൂരിൽ നിന്നും ഹെലിപാഡിൽ എത്തുന്നതുവരെയും ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ വരെ ഗതാഗതം നിര്‍ത്തിവെക്കും.
Show Full Article
TAGS:LOCAL NEWS 
Next Story