Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:35 AM IST Updated On
date_range 21 May 2018 10:35 AM ISTപടിയൂരില്‍ സമാധാനത്തിന് സർവകക്ഷിയോഗം വിളിക്കണം
text_fieldsbookmark_border
ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ സംഘട്ടനങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാൻ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ബി.ഡി.ജെ.എസ് പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പോലും രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ഇരയാക്കുന്നതിനെ യോഗം നിശിതമായി വിമര്‍ശിച്ചു. രാഷ്ട്രീയ കക്ഷികള്‍ സംഘട്ടനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ നാടിെൻറ ക്രമസമാധാനത്തിന് വേണ്ടി കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ബി.ഡി.ജെ.എസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് എ.ആര്‍. ജയചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത്് കമ്മിറ്റി പ്രസിഡൻറ് കെ.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. സൈലേഷ് അണക്കത്തി, ഷൈലേഷ് വെട്ടത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story