Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറാട്ടുപുഴ...

ആറാട്ടുപുഴ ക്ഷേത്രത്തിൽ കളഭാഭിഷേകം ഇന്ന്

text_fields
bookmark_border
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്ത ക്ഷേത്രത്തിൽ മാസംതോറും പൂയ്യം നാളിൽ തന്ത്രവിധിപ്രകാരം നടത്തുന്ന കളഭാഭിഷേകം ഞായറാഴ്ച നടക്കും. ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്, പച്ചകർപ്പൂരം, പനിനീർ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് കളഭാട്ടത്തിനായി ഉപയോഗിക്കുന്നത്. കളഭം രാവിലെ ഒമ്പതിന് പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയിൽ അഭിഷേകം ചെയ്യും. തുടർന്ന് കടുംമധുരപ്പായസം നിവേദിക്കും. ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story