Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎഴുത്തച്ഛൻ കലോത്സവം

എഴുത്തച്ഛൻ കലോത്സവം

text_fields
bookmark_border
തൃശൂര്‍: എഴുത്തച്ഛന്‍ സമാജത്തി​െൻറ നേതൃത്വത്തില്‍ നടത്തുന്ന എഴുത്തച്ഛന്‍ കലോത്സം 19നും 20നും ചെമ്പൂക്കാവ് എഴുത്തച്ഛന്‍ ഹാളില്‍ നടക്കും. ചിത്രരചന, കവിത-കഥ രചന, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നടോടിനൃത്തം, സംഘനൃത്തം എന്നീ ഇനങ്ങളിലാണ് മത്സരം. 19ന് രാവിലെ 10ന് തുടക്കമാകും. രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയാകും. 20ന് രണ്ടിന് വനിതസമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം സി.എന്‍. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ പ്രസിഡൻറ് എം.എ. കൃഷ്ണനുണ്ണി, വി.എ. രവീന്ദ്രന്‍, സി.ആര്‍. രാധാകൃഷ്ണന്‍, പി.ആര്‍. ബാബു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story