Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 11:12 AM IST Updated On
date_range 18 May 2018 11:12 AM ISTക്ലാസ് മുറികളിൽ ഇനി പഠനം കണ്ടും കേട്ടും
text_fieldsbookmark_border
തൃശൂർ: ക്ലാസ് മുറികളിൽ കുട്ടികൾ ഇനി കണ്ടും കേട്ടും പഠിക്കും. പാഠഭാഗങ്ങളുടെ ദൃശ്യങ്ങളും അതിെൻറ വിവരണങ്ങളും ഉൾപ്പെടുത്തിയുള്ള പഠിപ്പിക്കൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പുതിയ അനുഭവമാകും. പഠനം ലളിതവും രസകരവുമാവും. സംസ്ഥാനത്ത് 4,781 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ ഉള്ളതിൽ 2,967 സ്കൂളുകളിലെ ക്ലാസ് മുറികൾ ഇൗ മാറ്റത്തിന് സജ്ജമായി കഴിഞ്ഞു. 33,775 ക്ലാസ് മുറികളാണ് ഇൻറർനെറ്റ് കണക്ഷനോടെ ഹൈടെക് ആയത്. കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷൻ) ഇതിെൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൊത്തം 45,000 ക്ലാസ്‌മുറികളാണുള്ളത്. ടൈൽ പതിച്ച, അടച്ചുറപ്പുള്ള ക്ലാസ് മുറികളിലാവും ഇനി ക്ലാസ്. വിദ്യാഭ്യാസ വകുപ്പിെൻറ സമഗ്ര പോർട്ടലിൽ നിന്ന് ഇൻറർനെറ്റിെൻറ സഹായത്തോടെ പാഠഭാഗങ്ങൾക്ക് ആവശ്യമായ ദൃശ്യങ്ങളും വിവരണങ്ങളും അധ്യാപകർ ഡൗൺലോഡ് ചെയ്യും. ഇവ കാണിച്ചും കേൾപ്പിച്ചുമാവും അധ്യയനം. പഠനക്കുറിപ്പുകൾ വിദ്യാർഥികൾക്ക് 'സമഗ്ര'പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. രക്ഷിതാക്കൾക്കും ഇൗ പോർട്ടൽ സെർച് ചെയ്ത് കുട്ടികളെ സഹായിക്കാനാവും. പാഠഭാഗങ്ങൾക്കാവശ്യമായ ദൃശ്യങ്ങളും വിവരണങ്ങളും ചേർത്ത് 'സമഗ്ര'യും സജ്ജമാണ്. ഇതിലെ വിവരങ്ങൾക്ക് പുറമെ അധ്യാപകർക്ക് സ്വന്തമായി ദൃശ്യങ്ങളും വിവരണങ്ങളും എടുത്ത് പഠിപ്പിക്കാം. ഇവ 'സമഗ്ര'ക്ക് നൽകുകയും ചെയ്യാം. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗൺസിലിെൻറ(എസ്.സി.ഇ.ആർ.ടി.) അംഗീകാരം നൽകുന്ന ഇത്തരം ദൃശ്യങ്ങളും വിവരണങ്ങളും പിന്നീട് പോർട്ടലിൽ ചേർക്കും. അധ്യയനത്തിൽ അധ്യാപകരുടെ കഴിവും മനോധർമവും തെളിയിക്കാനുള്ള അവസരം കൂടിയാവുകയാണ് പുതിയ സംവിധാനം. അധ്യാപകർക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിലാണ്. ഓരോ ക്ലാസ്‌മുറിയിലും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രോജക്ടറുകള്‍, മൗണ്ടിങ് കിറ്റുകള്‍, സ്ക്രീനുകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാവും അധ്യയനം. ഇവ നൽകിയതോടൊപ്പം സ്ഥാപിക്കാൻ ഒരു ക്ലാസ്‌മുറിക്ക് 1,000 രൂപ വീതവും, സ്ക്രീനിന് പകരം ഭിത്തി പെയിൻറ് ചെയ്യുന്നതിന് 1,500- രൂപ വീതവും സ്കൂളുകള്‍ക്ക് അനുവദിച്ചു. ഹൈടെക്ക് ആക്കാത്ത സ്കൂളുകളെക്കുറിച്ച് ഉടൻ സർവേ നടത്തും. ഇൗമാസം അവസാനത്തോടെ മുഖ്യമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. യു.പി, എൽ.പി ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്ന നടപടി ഇൗ അധ്യയന വർഷം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story