ഡെങ്കി വാരാചരണം തുടങ്ങി

05:47 AM
17/05/2018
തൃശൂർ: ദേശീയ ഡെങ്കി ദിനാചരണത്തോടനുബന്ധിച്ചു ജില്ലയിൽ ഉറവിട കൊതുകു നശീകരണ യജ്ഞം തുടങ്ങി. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധസംഘടന പ്രവർത്തകർ, നഴ്സിങ്സ്കൂൾ വിദ്യാർഥികൾ എന്നിവർ അടങ്ങുന്ന സ്ക്വാഡുകൾ വീടുകൾ സന്ദർശിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. വാരാചരണത്തി​െൻറ ഭാഗമായി 20വരെ ജില്ലയിലുടനീളം ഗൃഹസന്ദർശന ബോധവത്കരണം, സെമിനാറുകളും ബോധവത്കരണ പ്രദർശനങ്ങളും പൊതുസ്ഥല ശുചീകരണപരിപാടികൾ തുടങ്ങിയ പരിപാടികൾ നീണ്ടുനിൽക്കും. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം.എൽ. റോസി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷീബ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് മുഖ്യാതിഥിയായി. എ.ഡി.എം സി. ലതിക, മേജർ ടി.വി. സതീശൻ, എം.എൽ. ശശി, ജില്ല ഹരിതാദേവി എന്നിവർ പങ്കെടുത്തു.
Loading...
COMMENTS