Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭക്ഷ്യസുരക്ഷ ലൈസൻസ്​...

ഭക്ഷ്യസുരക്ഷ ലൈസൻസ്​ ഇല്ലാത്തവർക്ക്​ അഞ്ച്​ ലക്ഷം രൂപ പിഴയും ആറ്​ മാസം തടവും

text_fields
bookmark_border
തൃശൂർ: ഭക്ഷ്യസുരക്ഷ ൈലസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണം ഉൽപാദിപ്പിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷ വകുപ്പ്. അഞ്ച്ദിവസത്തിനകം ലൈസൻസ് എടുത്തിെല്ലങ്കിൽ കർശന ശിക്ഷാനടപടികൾ സ്വീകരിക്കും. അഞ്ച് ലക്ഷം രൂപ പിഴയും ആറ്മാസം തടവുമാണ് ശിക്ഷ. ഇതുവരെ ലൈസൻസ് എടുക്കാൻ അവസരം നൽകിയ വകുപ്പ് നടപടികൾ കർശനമാക്കിയിരിക്കുകയാണ്. ലൈസൻസ് ഇല്ലാത്തവർക്ക് അപേക്ഷകൾ മേയ് 20വരെ സമർപ്പിക്കാം. 20ന് ശേഷം ൈലസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഭക്ഷണ വിൽപന നടത്തുന്നവർ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും. 12 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ രജിസ്ട്രേഷനും 12 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ ലൈസൻസും എടുേക്കണ്ടതാണ്. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസി​െൻറ കോപ്പി, ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയാണ് ലൈസൻസിനായി സമർപ്പിക്കേണ്ടത്. രജിസ്ട്രേഷന് ഫോേട്ടാ പതിച്ച തിരിച്ചറിയൽ കാർഡ്, ഒരു പാസ്പോർട്ട് സൈസ് ഫോേട്ടാ, തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ലൈസൻസി​െൻറ കോപ്പിയുമാണ് വേണ്ടത്. ഒാൺൈലൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അക്ഷയകേന്ദ്രങ്ങളിൽ നിന്നും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0487- 2424158, 8943346188.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story