Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ^പോസിലെ...

ഇ^പോസിലെ റേഷന്‍കൊള്ള: കർശന പരിശോധനയുമായി വകുപ്പ്​

text_fields
bookmark_border
ഇ-പോസിലെ റേഷന്‍കൊള്ള: കർശന പരിശോധനയുമായി വകുപ്പ് തൃശൂര്‍: ഇ-പോസ് മെഷിനിൽ വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) ഉപയോഗിച്ചുള്ള റേഷന്‍കൊള്ളക്കെതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ് രംഗത്ത്. സംസ്ഥാനത്തെ മുഴുവൻ താലൂക്കുകളിലും കർശന പരിശോധന വകുപ്പ് നടത്തും. ഒ.ടി.പിയിലൂടെ കൂടുതൽ റേഷൻവിതരണം ചെയ്ത റേഷൻകടകളിൽ പരിശോധന നടത്തുന്നതിനുള്ള ഉത്തരവ് ഉടനെ പുറത്തിറങ്ങും. ഇ-പോസിൽ ഒ.ടി.പി ഉപയോഗിച്ച് റേഷൻവാങ്ങാത്ത ഗുണഭോക്താക്കളുടെ വിഹിതം വ്യാപകമായി തട്ടിയെടുക്കുന്നതിനെ കുറിച്ച് മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയാണ് നടപടിക്ക് ആധാരം. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം ജില്ലയിൽ വിവിധ താലൂക്കുകളിൽ ഇത്തരം പരിശോധന നടത്തിയിരുന്നു. പരിശോധനഫലം ഇതുവരെ പുറത്തുവന്നിട്ടിെല്ലങ്കിലും കാര്യങ്ങൾ സുതാര്യമല്ലെന്ന നിഗമനമാണ് അധികൃതർക്കുള്ളത്. ഒ.ടി.പിയിൽ റേഷൻ വിതരണം കൂടുതൽ നടത്തുന്ന കടകൾ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. കൃത്യമായി അർഹതപ്പെട്ടവർക്ക് തന്നെയാണോ അരി ലഭിച്ചിരിക്കുന്നെതന്ന് പ്രത്യേക അന്വേഷണസംഘം പരിശോധിക്കും. തിരുവനന്തപുരത്തെ മുഖ്യകാര്യാലയത്തിൽ നിന്നും കമ്പ്യൂട്ടറിൽ പരിശോധിച്ച് താലൂക്കുകളിൽ ഒ.ടി.പി വഴി കൂടുതൽ വിതരണം നടത്തുന്ന കടകളിലായിരിക്കും പരിശോധന. മാത്രമല്ല ഇങ്ങനെ റേഷൻ നൽകുന്ന കാർഡ് ഉടമയുടെ ഫോൺ നമ്പർ അടക്കം കടകളിൽ സൂക്ഷിക്കുവാനും ആവശ്യപ്പെടും. നിലവിലെ സാഹചര്യത്തിൽ ആധാർ ഇല്ലാത്തവരും താൽക്കാലിക റേഷൻകാർഡ് ഉള്ളവരുമായി ആയിരക്കണക്കിന് കാർഡ് ഉടമകളുണ്ട്. ഇക്കൂട്ടർക്ക് റേഷൻ നിഷേധിക്കാനാവില്ല. ഭക്ഷ്യഭദ്രതനിയമത്തിൽ രാജ്യത്തെ പൗരന്മാർക്കെല്ലാം ഭക്ഷ്യവസ്തുക്കൾ നൽകണ്ടേതാണ്. അതുകൊണ്ട് തന്നെ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇക്കാര്യത്തിൽ ജാഗരൂകരാണ്. ആധാർ ഇല്ലാത്തവർക്കും താൽക്കാലിക റേഷൻകാർഡുകാർക്കും റേഷൻ നൽകുന്നതിനാണ് ഇ-പോസ് മെഷിനിൽ ഒ.ടി.പി സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒരു സമയ പരിധി വെച്ച് ആധാർ നിർബന്ധമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. അതിനിടെ ക്ഷേമകാര്യങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി വിധി വരുന്നതോടെ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും. ഇതോടെ ഒ.ടി.പി സേവനം ഒഴിവാക്കാനാവും. അതുവരെ ഒരാൾക്കുപോലും റേഷൻ തടയപ്പെടാൻ പാടില്ലെന്ന നിലപാടാണ് വകുപ്പിനുള്ളത്. എന്നാൽ ദുരുപയോഗം ചെയ്യുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാവും. കൂട്ടുനിൽക്കുന്ന ജീവനക്കാർക്ക് എതിരെയും ശിക്ഷ നടപടികൾ സ്വീകരിക്കും. ഒ.ടി.പിയിൽ റേഷൻനൽകുന്നത് ചുവന്ന അക്ഷരത്തിലാണ് നിലവിൽ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഒരോ താലൂക്കിലും കൂടുതൽ കൊള്ളനടത്തുന്ന കടകൾ കൃത്യമായി കണ്ടെത്താൻ പ്രയാസമില്ല. റേഷൻകടക്കാരിൽ ഒരു വിഭാഗവും കൊള്ളക്ക് എതിരാണ്. ശക്തമായ സമരം നടത്തി കടക്കാർക്ക് നൽകാമെന്ന് അറിയിച്ച വേതനം ലഭ്യമാക്കുന്നതിന് സംഘടനകൾ യോജിച്ച പോരാട്ടം നടത്തണെമന്നാണ് ഇക്കൂട്ടരുെട വാദം. എന്നാൽ ഇതിന് ഒരു റേഷൻ സംഘടനയുടെയും നേതാക്കൾ തയാറല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story