Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:11 AM IST Updated On
date_range 17 May 2018 11:11 AM ISTരവി പടിഞ്ഞാറേയെ അനുസ്മരിച്ച് ചിത്ര^ശിൽപ പ്രദർശനം
text_fieldsbookmark_border
രവി പടിഞ്ഞാറേയെ അനുസ്മരിച്ച് ചിത്ര-ശിൽപ പ്രദർശനം തൃശൂർ: തൃശൂർ ഗവ. കോളജ് ഒാഫ് ഫൈൻ ആർട്സ് ശിൽപ വിഭാഗം മേധാവിയായിരുന്ന അന്തരിച്ച രവി പടിഞ്ഞാറേയെ അനുസ്മരിച്ച് ലളിത കല അക്കാദമി ആർട് ഗാലറിയിൽ ചിത്ര-ശിൽപ പ്രദർശനം തുടങ്ങി. രവി മാഷിെൻറ നാൽപതോളം ശിഷ്യരുടെ ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. 19 വരെ നീളും. ഗവ. കോളജ് ഒാഫ് ഫൈൻ ആർട്സ് പൂർവ വിദ്യാർഥി കൂട്ടായ്മയായ 'മെമ്മറി ലൈനി'െൻറ ആഭിമുഖ്യത്തിലാണ് പ്രദർശനം. ഇേതാടനുബന്ധിച്ച് നടന്ന അനുസ്മരണം കലാനിരൂപകൻ ഡോ. വിജയകുമാർ മേനോൻ ഉദ്ഘാടനം െചയ്തു. എം.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകൻ കെ.എൻ. ദാമോദരൻ, ഡോ. ടി.കെ. വിജയരാഘവൻ, വി.കെ. കിഷോർ കുമാർ(ദൂരദർശൻ) എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർഥിയും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ സന്തോഷ് രാമനെ മുൻ അധ്യാപകൻ കെ.കെ. ശശി ആദരിച്ചു. പ്രേം കുമാർ സ്വാഗതവും എം.കെ. ജോൺസൺ നന്ദിയും പറഞ്ഞു. രവി മാഷിെൻറ കുടുബാംഗങ്ങളും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story