Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൊഴി മാറ്റാൻ പൊലീസ്...

മൊഴി മാറ്റാൻ പൊലീസ് നിർബന്ധിക്കുന്നുവെന്ന്

text_fields
bookmark_border
തൃശൂർ: മാനഹാനിയുണ്ടാക്കി ആക്രമണം നടത്തിയ കേസിൽ പരാതിക്കാരി തെക്കുംകര പൂലോൻ ഹൗസിൽ ത്രേസ്യ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഏപ്രിൽ 25ന് എസ്കവേറ്റർ ഉപയോഗിച്ച് വീടിന് സമീപത്തുനിന്ന് മണ്ണെടുക്കുന്നതുമായ ബന്ധപ്പെട്ടാണ് സംഭവം. വീടിനടുത്തു നിന്ന് മണ്ണെടുക്കരുതെന്ന് പറഞ്ഞ ഭർത്താവ് വിൽസനെ എസ്കവേറ്റർ ഓപ്പറേറ്റർ മർദിച്ചു. ഇതു തടയാനെത്തിയപ്പോൾ തടി കൊണ്ട് അടിച്ചു ധരിച്ചിരുന്ന നൈറ്റി വലിച്ചു കീറി. വടക്കാഞ്ചേരി െപാലീസിൽ പരാതി നൽകി. ആക്രമിക്കാനുപയോഗിച്ച തടി ഉൾെപ്പടെ പൊലീസിനു കൈമാറി. കേസിൽ നിന്ന് മാനഹാനി എന്ന വാക്ക് മാറ്റനാണ് പൊലീസ് നിർബന്ധിക്കുന്നത്. കേസിൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. സംഭവത്തിൽ നീതി ലഭിക്കണമെന്നാണ് ആവശ്യമെന്നും ത്രേസ്യ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story