Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതലചായ്​ക്കാൻ കരുണ തേടി...

തലചായ്​ക്കാൻ കരുണ തേടി ഒരമ്മ

text_fields
bookmark_border
ഗുരുവായൂര്‍: വയോധികയായ രാജമ്മക്ക് തലചായ്ക്കാനൊരു ഇടം വേണം. കഴിഞ്ഞ കുറേ വർഷങ്ങളായി ഗുരുവായൂർ ക്ഷേത്ര നടയിലാണ് എൺപത് പിന്നിട്ട ഈ അമ്മയുടെ ജീവിതം. ക്ഷേത്രത്തിലെ പ്രസാദഊട്ടും ദർശനത്തിനെത്തുന്ന ഭക്തരുടെ മഹാമനസ്കതയിൽ നിന്നുള്ള ചില്ലറ തുട്ടുകളുമൊെക്കയാണ് ഏറെക്കാലമായി ഇവരുടെ ആശ്രയം. കിടപ്പും വിശ്രമവും ഉറക്കവുമെല്ലാം ക്ഷേത്രനടയിൽ തന്നെ. കോരിച്ചൊരിയുന്ന മഴയായാലും മരം കോച്ചുന്ന തണുപ്പായാലും ഇവർക്ക് മാറികിടക്കാനൊരു ഇടമില്ല. ഏതാണ്ട് അർധരാത്രിയോടടുത്ത് മാത്രം ക്ഷേത്ര നട അടച്ച ശേഷം വേണം നടപ്പുരയുടെ ഏതെങ്കിലും മൂലയിൽ ഒന്നുകിടക്കാൻ. പുലർച്ച നിർമാല്യ ദർശനത്തിന് നടതുറക്കുന്നതോടെ ആ കിടപ്പും അവസാനിക്കും. പ്രായം ഓർമകളെ കുറെയൊക്കെ ഇല്ലാതാക്കിയിട്ടുണ്ടെങ്കിലും താൻ ജനിച്ചത് പത്തനംതിട്ടയിലാണെന്നും പിന്നീട് താമസം തുറവൂരിലേക്ക് മാറ്റിയെന്നും ഇവർ പറയുന്നു. തട്ടയിലെന്നാണ് വീട്ടുപേര്. രാജമ്മയെന്നതിന് പുറമെ ശാരദയെന്നും പേരുണ്ട്. പ്രഭാകരന്‍ നായർ എന്നായിരുന്നുവത്രെ ഭർത്താവി​െൻറ പേര്. മൂന്ന് ആൺമക്കളുണ്ടെന്നും അവർ ഇപ്പോൾ വിദേശത്താണെന്നും പറയുന്നു. മക്കൾ ചെറിയ കുട്ടികളായിരിക്കെ ഭർത്താവ് മരിച്ചു. കഷ്ടപ്പെട്ടാണ് മക്കളെ വളർത്തി ഒരു നിലയിലാക്കിയത്. ഗോപാലകൃഷ്ണൻ, രതീകുമാർ, സുഭാഷ് ചന്ദ്രൻ എന്നിങ്ങനെയാണ് ഓർമയിൽ നിന്നും പറയുന്ന മക്കളുടെ പേരുകൾ. കുടുംബത്തിലെ അസ്വാരസ്യങ്ങളാണ് ഇൗ അമ്മ ക്ഷേത്രനട അഭയം പ്രാപിക്കാൻ കാരണമെന്ന് വാക്കുകളിലുണ്ട്. മക്കളുടെ അടുത്ത് തിരിച്ചുചെല്ലാൻ ഇപ്പോഴും താൽപര്യമില്ല. കുറച്ചു വർഷം മുമ്പ് പ്രസാദഊട്ടിന് വരിയിൽ നിൽക്കുന്നതിനിടെ തലകറങ്ങി വീണ് പരിക്കേറ്റിരുന്നു. ഇപ്പോൾ പ്രസാദഊട്ടി​െൻറ വരിയിൽ നിൽക്കാനും വയ്യ. ഇവരുടെ ദൈന്യത കണ്ട് ഭക്തർ നൽകുന്ന ഭക്ഷണപ്പൊതികളാണ് ആശ്രയം. ഇത്തരത്തിൽ ഇനിയുമേറെ മുന്നോട്ട് പോകാനാവില്ലെന്ന് രാജമ്മക്ക് അറിയാം. ഗുരുവായൂർ പരിസരത്തുള്ള ഏതെങ്കിലും വൃദ്ധസദനത്തിൽ അഭയം പ്രാപിക്കണെമന്നാണ് ആഗ്രഹം. ഏറെ അകലെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ മനസ്സ് അനുവദിക്കുന്നില്ലെന്ന് അവർ പറയുന്നു. സർക്കാറി​െൻറ വൃദ്ധമന്ദിരങ്ങളിൽ പ്രവേശനം നേടാനുള്ള രേഖകളൊന്നും കൈവശമില്ല. മഹാമനസ്കരുടെ കരുണയൊന്നുകൊണ്ട് മാത്രമേ ഈ അമ്മക്ക് തലചായ്ക്കാൻ ഒരിടം കിട്ടൂ. അങ്ങനെയാരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ കാരുണ്യനിധിയായ ഭഗവാ​െൻറ ക്ഷേത്ര നടയിൽ കഴിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story