Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസബ് ആർ.ടി ഓഫിസ്...

സബ് ആർ.ടി ഓഫിസ് മൈതാനം: സി.പി.ഐക്ക് നിസംഗത

text_fields
bookmark_border
തൃപ്രയാർ: ഗീത ഗോപി എം.എൽ.എ കൊണ്ടുവന്ന പദ്ധതിയായ തൃപ്രയാർ സബ് ആർ.ടി ഓഫിസിന് മൈതാനം നിഷേധിച്ച നാട്ടിക ഗ്രാമപഞ്ചായത്ത് നടപടിയിൽ പ്രതിഷേധം ഉയരുമ്പോൾ സി.പി.ഐ ഉറക്കത്തിൽ. പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകുന്ന കോൺഗ്രസി​െൻറ തൊഴിലാളി സംഘടനയുടെ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂനിയൻ, കോൺഗ്രസ് നാട്ടിക ബ്ലോക്ക് കമ്മിറ്റി, സി.പി.എം നാട്ടിക ലോക്കൽ കമ്മിറ്റി, സി.ഐ.ടി.യു നാട്ടിക ഏരിയ ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂനിയൻ എന്നീ സംഘടനകളെല്ലാം എതിർപ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. സി.ഐ.ടി.യു വെള്ളിയാഴ്ച പഞ്ചായത്തോഫിസ് മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. എന്നാൽ എം.എൽ.എയുടെ പാർട്ടിക്ക് ഇതുസംബന്ധിച്ച് ഒരുനിലപാടും ഇല്ലാത്ത സ്ഥിതിയാണ്. ഭരണ സമിതി യോഗത്തിൽ സി.പി.ഐയിലെ രണ്ടംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രതിഷേധം യോഗഹാളി​െൻറ നാല് ചുമരുകൾക്കുള്ളിലൊതുക്കിയ സി.പി.ഐക്ക് പിന്നീട് മിണ്ടാട്ടമില്ലാതായി. പാർട്ടി എം.എൽ.എ കൊണ്ടുവന്ന ജനോപകാര നടപടി പ്രാവർത്തികമാക്കാൻ മറ്റു സംഘടനകളുടെ സമരങ്ങൾക്ക് കാഴ്ചക്കാരായി മാറേണ്ട ഗതികേടിലാണ് പാർട്ടിയെന്നാണ് പഴയകാല പ്രവർത്തകരുടെ ആക്ഷേപം. 30 വില്ലേജുകളിലെ ആയിരക്കണക്കിന് മോട്ടോർ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും പ്രയോജനകരവും എളുപ്പവുമാക്കുന്ന ഓഫിസി​െൻറ പ്രവർത്തനമാണ് പഞ്ചായത്തി​െൻറ തീരുമാനത്തിൽ നിഷേധിക്കപ്പെട്ടത്. എ.ഐ.ടി.യു.സി, എ.ഐ.വൈ.എഫ് എന്നീ സംഘടനകളും എം.എൽ.എയെ കൈയൊഴിഞ്ഞ നിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story