Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2018 11:05 AM IST Updated On
date_range 17 May 2018 11:05 AM ISTസബ് ആർ.ടി.ഒാഫിസിന് മൈതാനം: പഞ്ചായത്തോഫിസ് മാർച്ച് നാളെ
text_fieldsbookmark_border
തൃപ്രയാർ: സബ് ആർ.ടി ഓഫിസിെൻറ ഡ്രൈവിങ്, വാഹന ടെസ്്റ്റുകൾക്ക് മൈതാനം നിഷേധിച്ച നാട്ടിക ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്താൻ നാട്ടിക ഏരിയ സി.ഐ.ടി.യു ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂനിയൻ കമ്മിറ്റി യോഗം തീരുമാനിച്ചു. വെള്ളിയഴ്ച രാവിലെ 10.30 ന് നടത്തുന്ന മാർച്ച് സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി ഐ.കെ. വിഷ്ണുദാസ് അധ്യക്ഷത വഹിച്ചു. ആർ.എ. മുബീനലി, സി.ജി. ദാസൻ, കെ.ആർ. ഗോകുലൻ, പി.ബി. ബേബി എന്നിവർ സംസാരിച്ചു. സബ് ആർ.ടി.ഓഫിസ് ടെസ്്്റ്റുകൾക്ക് പഞ്ചായത്ത് വക മൈതാനം അനുവദിച്ചത് ഭരണസമിതി യോഗത്തിൽ ഏകകണ്ഠേനയായിരുന്നു. പിന്നീട് ഭരണ സമിതി യോഗത്തിൽ മുൻ തീരുമാനം പിൻവലിക്കുകയും ചെയ്തു. കോൺഗ്രസിനു ഭൂരിപക്ഷമുള്ള ഭരണ സമിതിയാണ് പിൻവലിക്കൽ തീരുമാനമെടുത്തത്. ഭരണ സമിതിയിലെ എൽ.ഡി.എഫ് അംഗങ്ങൾ ഇതിൽ പ്രതിഷേധിക്കുകയും വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മൈതാനം നിഷേധിച്ച നടപടിക്കെതിരെ സി.പി.എം, കോൺഗ്രസ്, ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു സംഘടനകൾ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. മൈതാന പ്രശ്നത്തിൽ അനുകൂല നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story