Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആനക്കൊമ്പുകളുടെ...

ആനക്കൊമ്പുകളുടെ ഉടമാവകാശം സർക്കാറിന് തന്നെ

text_fields
bookmark_border
തൃശൂർ: ആനക്കൊമ്പുകളുടെ ഉടമാവകാശം സംബന്ധിച്ച അവ്യക്തത അവസാനിക്കുന്നു. ആന വന്യജീവിയാണെന്നും ആനക്കൊമ്പി​െൻറ ഉടമാവകാശം സർക്കാറിനാണെന്നും വ്യക്തമാക്കി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിൽ വനംവകുപ്പും ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ്. 1991ൽ സുൽത്താൻ ബത്തേരിയിൽനിന്ന് ആനക്കൊമ്പുമായി പോവുകയായിരുന്ന ജീപ്പ് വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. 20 വർഷം നീണ്ട കേസിൽ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധിയിലാണ് ആനകളുടെയും കൊമ്പി​െൻറയും ഉടമാവകാശം സംസ്ഥാന സർക്കാറിനാണെന്ന് വ്യക്തമാക്കിയത്. ആനക്കൊമ്പ് വിട്ടുനൽകുന്നത് സംബന്ധിച്ചായിരുന്നു ഹരജിക്കാര​െൻറ അപേക്ഷ. ഇത് തള്ളിയാണ് സുപ്രീംകോടതിയുടെ അന്തിമ വിധി. സംസ്ഥാനത്ത് വിവിധ വ്യക്തികളും ദേവസ്വങ്ങളും സർക്കാർ ഓഫിസുകളിലും സൂക്ഷിച്ചിരിക്കുന്ന ആനക്കൊമ്പുകളും ആനക്കൊമ്പുകളിൽ തീർത്ത ശിൽപങ്ങളും ഇതോടെ സർക്കാർ ഏറ്റെടുക്കേണ്ടി വരും. വനംവകുപ്പിന് തന്നെയാണ് ഇതി​െൻറ സംരക്ഷണ ചുമതലയെങ്കിലും ആനക്കൊമ്പുകൾ വിട്ടു നൽകാനോ കൈമാറ്റങ്ങൾക്കോ വനംവകുപ്പിന് അവകാശമില്ലെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 79 ജോഡി ആനക്കൊമ്പുകൾ ഉടമകളുടെ അപേക്ഷകളിൽ വിട്ടുനൽകിയിരുന്നു. ഇതെല്ലാം തിരിച്ച് പിടിക്കേണ്ടി വരും. തൃശൂരിൽ െചരിഞ്ഞ കൊമ്പൻ തിരുവമ്പാടി ശിവസുന്ദറി​െൻറ ആനക്കൊമ്പ് ലഭിക്കാൻ തിരുവമ്പാടി ദേവസ്വം അപേക്ഷ നൽകി രണ്ട് മാസമായിട്ടും നടപടിയായിരുന്നില്ല. ശിവസുന്ദറി​െൻറ ഉടമാവകാശത്തിന് അപേക്ഷ നൽകിയിരുന്നത് സർക്കാർ തടഞ്ഞിരിക്കുകയായിരുന്നു. പുതിയ ഉത്തരവി​െൻറ പശ്ചാത്തലത്തിൽ ഇനി ഇത് ലഭിച്ചേക്കില്ല. പീച്ചിയിൽ ജലസേചന വകുപ്പി​െൻറ ഓഫിസിൽ ആനക്കൊമ്പിൽ നിർമിച്ച വിവിധ ശിൽപ രൂപങ്ങൾ വനംവകുപ്പ് രണ്ട് മാസം മുമ്പ് പരിശോധന നടത്തി പിടിച്ചെടുത്തത് ഏറെ വിവാദമായിരുന്നു. വർഷങ്ങൾക്ക് മുമ്പേ ജലസേചന വകുപ്പി​െൻറയടക്കം മ്യൂസിയത്തിൽ പ്രദർശനത്തിനായി അനുവദിച്ച് നൽകിയതെന്നായിരുന്നു ജലസേചന വകുപ്പി​െൻറ വാദം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story